തിരുവനന്തപുരം: തൃശൂർപൂരം അലങ്കോലമായതു സംബന്ധിച്ച് പരിശോധന നടത്താൻ ഡിജിപിയെ ചുമതലപ്പെടുത്തി. ആ പരിശോധന നടക്കുന്നു.
വസ്തുതയ്ക്ക് അനുസരിച്ചല്ല വിവരാവകാശ നിയമപ്രകാരം പൊലീസ് ആസ്ഥാനത്തുനിന്ന് മറുപടി നൽകിയത്. അന്വേഷണം നേരത്തെ തീരേണ്ടതായിരുന്നു. സമയം നീട്ടി ചോദിച്ച് കഴിഞ്ഞയാഴ്ച ഫയൽ വന്നു.24നകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി.തൃശൂർ പൂരം സംബന്ധിച്ച റിപ്പോർട്ട് വൈകിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു. എന്നിട്ടും വിവരാവകാശ നിയമപ്രകാരം തെറ്റായ മറുപടി കൊടുത്തു. അതുകൊണ്ടാണ് വിമവരാവകാശ മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. എന്തു കൊണ്ട് റിപ്പോർട്ട് തന്നില്ല, എന്താണ് വൈകുന്നത് എന്ന് തന്റെ ഓഫിസ് ആരാഞ്ഞിരുന്നു.
എഡിജിപി എം.ആര്‍.അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത് എന്റെ ഇടനിലക്കാരനായാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥരെ പലതരം ഇടനിലയ്ക്കായി ഉപയോഗിച്ചതിന്റെ മുന്‍കാല അനുഭവം വച്ചായിരിക്കും പ്രതിപക്ഷ നേതാവ് അങ്ങനെ പറഞ്ഞത്.
ഞങ്ങള്‍ക്ക് അത്തരം പതിവില്ല’– മുഖ്യമന്ത്രി പറഞ്ഞു. ആർഎസ്എസ് നേതാക്കളെ അജിത് കുമാർ കണ്ട വിഷയത്തെ ഗൗരവമായി കാണുന്നു. റിപ്പോർട്ട് കിട്ടുന്നത് അനുസരിച്ച് നടപടിയെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.