ലണ്ടൻ :യുകെയിൽ ‘നൈറ്റ്‌സ്ലീപ്പർ-സ്റ്റൈൽ’ സൈബർ ആക്രമണം 20 റെയിൽവേ സ്റ്റേഷനുകളിലെ പൊതുഗതാഗത സംവിധാനത്തെ ബാധിച്ചതായി റിപ്പോർട്ട്.
സ്റ്റേഷനുകളിലെ പൊതു ‘വൈഫൈ’ ഉപയോഗിച്ച് ലോഗിൻ ചെയ്തവർക്ക് കാണാനാവുക യൂറോപ്പിലെ ഭീകര ആക്രമണങ്ങൾ സംബന്ധമായ കുറിപ്പുകളും ദൃശ്യങ്ങളും ആയിരുന്നു.ലണ്ടനിലെ പത്തെണ്ണം ഉൾപ്പെടെ ബ്രിട്ടനിലുടനീളമുള്ള 20 പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ വലിയ തോതിൽ സൈബർ ആക്രമണം ഉണ്ടായിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
സൈബർ ആക്രമണം യാത്രക്കാർക്കുള്ള പൊതു ‘വൈ-ഫൈ’ സംവിധാനങ്ങളെ ബാധിച്ചു. ലണ്ടൻ യൂസ്റ്റൺ, മാഞ്ചസ്റ്റർ പിക്കാഡിലി, ലിവർപൂൾ ലൈം സ്ട്രീറ്റ്, ബർമിങ്ങാം ന്യൂ സ്ട്രീറ്റ്, ഗ്ലാസ്ഗോ സെൻട്രൽ തുടങ്ങിയ റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പടെയാണ് സൈബർ ആക്രമണം ഉണ്ടായത് എന്നാണ് റെയിൽവേ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സൈബർ ആക്രമണം ഉണ്ടായ സ്റ്റേഷനുകളിൽ വൈഫൈ നിയന്ത്രിക്കുന്നത് ടെലന്റ് എന്ന സ്വകാര്യ സ്ഥാപനമാണ്.
ഹാക്ക് ചെയ്തതിന് ശേഷമുള്ള വൈ-ഫൈ ലാൻഡിങ് പേജിൽ 'ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു, യൂറോപ്പ്' എന്ന തലക്കെട്ടിൽ ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് യാത്രക്കാർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തെ ഒരു ദേശീയ ചാനലിലെ പുതിയ നാടകമായ നൈറ്റ്സ്ലീപ്പറുമായി താരതമ്യം ചെയ്യുന്നുവെന്ന് ആരോപണം ഉയരുന്നുണ്ട്.
യൂറോപ്പിലെ ഭീകര ആക്രമണങ്ങളെ കുറിച്ചുള്ള സന്ദേശം കണ്ടതായി വ്യാപകമായി റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് ബ്രിട്ടിഷ് ട്രാൻസ്‌പോർട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇത്തരത്തിലുള്ള സൈബർ ആക്രമണം പൊതു വൈ-ഫൈ ഉപയോഗിക്കുന്നവർക്കിടയിൽ ആശങ്കയ്ക്ക് കാരണമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.