കിൽത്താൻവിഷയത്തിൽ ലക്ഷദ്വീപ് ഗതാഗത വകുപ്പ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

ലക്ഷദ്വീപ്: കിൽത്താൻ പടിഞ്ഞാർ  പാത വിഷയത്തിൽ ലക്ഷദ്വീപ് ഗതാഗത വകുപ്പ് സെക്രട്ടറിയോട് സെപ്റ്റംബർ 30ാം തിയതിക്കുള്ളിൽ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം.

കാലങ്ങളായി കിൽത്താൻ ദ്വീപ് പടിഞ്ഞാർ അഴിമുഖ പാത ഇരട്ടിപ്പിക്കലും ആഴം കൂട്ടലും മുടങ്ങിക്കിടക്കുകയാണ്. കിൽത്താൻ ദ്വീപ് സ്വദേശിയും ലക്ഷദ്വീപ് യുവ മോർച്ച സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. മഹദാ ഹുസൈന്റെ നിരന്തരമായ ഇടപെടൽ മൂലം കഴിഞ്ഞ ആഴ്‌ച്ച കേന്ദ്ര ഷിപ്പിങ്  മന്ദ്രാലയം ഈ വിഷയത്തിൽ ലക്ഷദ്വീപ് ഹാർബർ വകുപ്പ് മേദാവിക്ക് പരിഹാര നടപടി ആവശ്യപ്പെട്ട് നിർദേശം നൽകിയിരുന്നു. 

ഇതിന് പിന്നാലെയാണ് കേന്ദ്ര ഷിപ്പിങ് മന്ദ്രാലയം 24.09.2024 ന് വീണ്ടും ലക്ഷദ്വീപ് ഗതാഗത വകുപ്പ് മേധാവിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. 

കിൽത്താൻ ദ്വീപ് അഴിമുഖ പാത ഇരട്ടിപ്പിക്കലും ആഴം കൂട്ടലുമായി ബന്ധപ്പെട്ട വിഷയത്തിൽ യുവ മോർച്ചാ സംസ്ഥാന അധ്യക്ഷൻ ശ്രീ. മഹദാ ഹുസൈൻ സമർപ്പിച്ച പരാതിയിൽ 2024 സെപ്റ്റംബർ 30ാം തിയതിക്കുള്ളിൽ അടിയന്തരമായി ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ഓഫീസിനും ശ്രീ മഹദാ ഹുസൈനും വിശദമായ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം ലക്ഷദ്വീപ് ഗതാഗത വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകിയിരിക്കുന്നു. 

ഈ വിഷയത്തിൽ കേന്ദ്ര മന്ത്രാലയത്തിന്റെ നിരന്തരമായുള്ള ഇടപെടൽ ഏറെ പ്രതീക്ഷ നൽകുന്നു എന്ന് ശ്രീ. മഹദാ ഹുസൈൻ അഭിപ്രായപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !