അയർലണ്ട് മലയാളികളെ ഉത്സവലഹരിയിൽ ആറാടിച്ച " UTSAV " അടുത്തവർഷം ജൂലൈ 5 ന്

അയർലണ്ട് :UTSAV 2025-അടുത്തവർഷം ജൂലൈ 5നു. ഗംഭീര വിജയമായിമാറിയ UTSAV 24 നു ശേഷം UTSAV 25നു തീയതി പ്രഖ്യാപിച്ചു. അടുത്തവർഷം പൂർവ്വാധികം ഭംഗിയോടെ ജൂലൈ 5 ശനിയാഴ്ച പോർട്ളീഷിൽ വച്ചുതന്നെയായിരിക്കും മേളയുടെ നടത്തിപ്പ്.

ആദ്യ വർഷംതന്നെ പഴുതുകളോ പിഴവുകളോ കൂടാതെ നടത്തപ്പെട്ട ആഘോഷപരിപടികൾ ഏവരുടെയും മുക്തകണ്ട പ്രശംസയ്ക്ക് പാത്രമായി.ഐറീഷ് കമ്മ്യൂണിറ്റിയുടെയും ആദരവും അനുമോദനങ്ങളും പിടിച്ചുപറ്റാൻ സംഘാടകർക്കു സാധിച്ചു എന്നുള്ളതു പ്രേത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു. 

ഒരുമയുടെയും സംഘാടന മികവിന്റെയും മാകുടോദാഹരണമായി UTSAV മാറിയെന്നുള്ളത് നിസ്തർക്കമായ വസ്തുതയാണ്. അടുത്ത വർഷത്തേക്കായി ഗംഭീര പദ്ധതികളാണു സംഘാടകർ ആസൂത്രണം ചെയ്തിരിക്കുന്നതെന്നു UTSAV കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കിട്ടിയ നേരിയ വരുമാനത്തിന്റെ മുന്തിയ പങ്കും ചാരിറ്റികൾക്കായി നൽകിയ UTSAV ഭാരവാഹികളുടെ തീരുമാനങ്ങൾ ഏവരിലും ഏറെ മതിപ്പുള്ളവാക്കിയിട്ടുണ്ട്.

പല ഐറീഷ് സംരംഭകരും ഇതിനോടകംതന്നെ സ്പോൺസർഷിപ്പിനായി സംഘാടകരെ സമീപിച്ചിട്ടുണ്ടെന്നുള്ളത് വളരെ ചാരിതാർത്ഥജന്യമാണ്. മുൻനിര തരങ്ങളെയും പ്രതിഭകളെയും അയർലൻഡിലെത്തിക്കാനുള്ള പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞതായി സംഘാടകർ അറിയിച്ചു.

നൂതനമായ പല വിനോദപരിപാടികളും ഐറിഷ് സമൂഹത്തിന്റെ കൂടുതൽ സഹകരണവും പങ്കാളിത്തവും അടുത്തവർഷത്തെ UTSAV-2025 ആഘോഷങ്ങൾക്കു മറ്റുകൂട്ടുമെന്നു സംഘാടകർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !