വേണാട്, പലരുവി ട്രെയിനുകളിലെ യാത്രാദുരിതം സംബന്ധിച്ച് റെയിൽവേ ഡിവിഷണൽ മാനേജറുമായി കെ .ഫ്രാൻസിസ് ജോർജ് എംപി ചർച്ച നടത്തി

കോട്ടയം : വേണാട് ,പാലരുവി ട്രെയിനുകളിലെ യാത്രാദുരിതം സംബന്ധിച്ച് റെയിൽവേ ഡിവിഷണൽ  മാനേജറുമായി കെ .ഫ്രാൻസിസ് ജോർജ്  എംപി  ചർച്ച  നടത്തി

ഈ  യാത്രാദുരിതത്തിന്   പരിഹാരമെന്ന  നിലയിൽ  രാവിലെ ഈ രണ്ട്  ട്രെയിനുകൾക്കിടയിൽ പുനലൂർ-എറണാകുളം  മെമു ട്രെയിൻ  സർവീസ് കെ. ഫ്രാൻസിസ്  ജോർജ്  എംപി.ഐ ആവശ്യപ്പെട്ടു.ആയത്  എത്രയും  വേഗം  നടപ്പിലാക്കാൻ വേണ്ട  നടപടികൾ സ്വീകരിക്കുമെന്ന് ഡിആർഎം ഉറപ്പ്  നൽകി .ചില  സാങ്കേതിക പ്രശ്‌നങ്ങൾ  ഡിആർഎം  ചൂണ്ടിക്കാണിച്ചു.

ആയത് പരിഹരിച്ചുവേണം  ഈ  മെമു സർവീസ്  നടപ്പിലാക്കാൻ  കഴിയൂവെന്ന്  ഡിആർഎം അറിയിച്ചു.പാലരുവി ട്രെയിനിൽ കോച്ചുകൾ കൂട്ടിച്ചേർത്തിട്ടുണ്ട്.വേണാട് എക്സ്‌പ്രസ്സിൽ  കൂടുതൽ  യാത്രക്കാരെ  ഉൾപ്പെടുത്താൻ പാൻട്രികാർ  കോച്ച്  മാറ്റി ഒരു കോച്ച്  കൂടി  ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഡിആർഎം അറിയിച്ചു.അതിന്റെ ഫുൾ കപ്പാസിറ്റി 22  കോച്ചുകളാണ് അതിലേക്ക്  ഒരു കോച്ച് കൂടി ഉൾപ്പെടുത്തുന്ന  പക്ഷം ട്രെയിൻ  പ്ലാറ്റ് ഫോമിന്  പുറത്തായി  പോകും പ്രശ്‌നം  നിലനിൽക്കുന്നു.

അതിന്  പരിഹാരം  കാണാൻ  ഉള്ള മാർഗം  തേടാമെന്ന് ഡിആർഎം അറിയിച്ചിട്ടുണ്ട്. ഈ പ്രശ്നത്തിന് ശാശ്വത  പരിഹാരം കാണാൻ കേന്ദ്ര  റെയിൽവേ മന്ത്രിയുമായി  ബന്ധപ്പെടുന്നതാണെന്ന്  കോട്ടയം  എം.പി  അഡ്വ.കെ.ഫ്രാൻസിസ് ജോർജ്  അറിയിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !