കോട്ടയം : വേണാട് ,പാലരുവി ട്രെയിനുകളിലെ യാത്രാദുരിതം സംബന്ധിച്ച് റെയിൽവേ ഡിവിഷണൽ മാനേജറുമായി കെ .ഫ്രാൻസിസ് ജോർജ് എംപി ചർച്ച നടത്തി
ഈ യാത്രാദുരിതത്തിന് പരിഹാരമെന്ന നിലയിൽ രാവിലെ ഈ രണ്ട് ട്രെയിനുകൾക്കിടയിൽ പുനലൂർ-എറണാകുളം മെമു ട്രെയിൻ സർവീസ് കെ. ഫ്രാൻസിസ് ജോർജ് എംപി.ഐ ആവശ്യപ്പെട്ടു.ആയത് എത്രയും വേഗം നടപ്പിലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഡിആർഎം ഉറപ്പ് നൽകി .ചില സാങ്കേതിക പ്രശ്‌നങ്ങൾ ഡിആർഎം ചൂണ്ടിക്കാണിച്ചു.
ആയത് പരിഹരിച്ചുവേണം ഈ മെമു സർവീസ് നടപ്പിലാക്കാൻ കഴിയൂവെന്ന് ഡിആർഎം അറിയിച്ചു.പാലരുവി ട്രെയിനിൽ കോച്ചുകൾ കൂട്ടിച്ചേർത്തിട്ടുണ്ട്.വേണാട് എക്സ്‌പ്രസ്സിൽ കൂടുതൽ യാത്രക്കാരെ ഉൾപ്പെടുത്താൻ പാൻട്രികാർ കോച്ച് മാറ്റി ഒരു കോച്ച് കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഡിആർഎം അറിയിച്ചു.അതിന്റെ ഫുൾ കപ്പാസിറ്റി 22 കോച്ചുകളാണ് അതിലേക്ക് ഒരു കോച്ച് കൂടി ഉൾപ്പെടുത്തുന്ന പക്ഷം ട്രെയിൻ പ്ലാറ്റ് ഫോമിന് പുറത്തായി പോകും പ്രശ്‌നം നിലനിൽക്കുന്നു.അതിന് പരിഹാരം കാണാൻ ഉള്ള മാർഗം തേടാമെന്ന് ഡിആർഎം അറിയിച്ചിട്ടുണ്ട്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കേന്ദ്ര റെയിൽവേ മന്ത്രിയുമായി ബന്ധപ്പെടുന്നതാണെന്ന് കോട്ടയം എം.പി അഡ്വ.കെ.ഫ്രാൻസിസ് ജോർജ് അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.