തിരുവനന്തപുരം: ഊഞ്ഞാലാടിക്കൊണ്ടിരിക്കുന്നതിനിടെ കോൺക്രീറ്റ് പാളി ഇടിഞ്ഞു വീണ് കുഞ്ഞ് മരിച്ചു.
നെയ്യാറ്റിൻകര കാരക്കോണത്താണ് ദാരുണ സംഭവം. കുഞ്ഞിൻ്റെ പുറത്തേക്ക് ഏകാണ്ക്രീറ്റ് മൂന്ന് അടർന്ന് വീഴുകയായിരുന്നു. നെയ്യാറ്റിൻകര കാരക്കോണം ത്രേസ്യപുരം സ്വദേശി രാജേഷിൻ്റെ മകൻ റിച്ചു എന്ന റിത്തിക് രാജ് (4) ആണ് മരിച്ചത്. ഇരുമ്പുദണ്ടിൽ സാരികെട്ടിയാണ് ഊഞ്ഞാൽ ആടിയത്.
ഇതിൽ ഒരു തൂണാണ് കുട്ടിയുടെ മുകളിലേക്ക് വീണത്. അടുത്ത് നിന്ന രണ്ട് കുട്ടികൾ തലനാരക്കിഴക്ക് രക്ഷപ്പെട്ടു. തലക്ക് ഗുരുതര പരിക്കേറ്റ കുഞ്ഞിനെ കാരക്കോണം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊട്ടടുത്ത ബന്ധുവിൻ്റെ വീട്ടിലെ ഊഞ്ഞാലിലാണ് കുട്ടി കളിച്ചു കൊണ്ടിരുന്നത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.