സോണിയ ഗാന്ധിയുടെ മാതൃക പിന്തുടരുന്നു; മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ചത് കേജ്‌രിവാളിന്റെ പിആർ സ്റ്റണ്ട്; ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി

ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ചത് കേജ്‌രിവാളിന്റെ പിആർ സ്റ്റണ്ടാണെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ചശേഷം പുറത്തെത്തിയ കേജ്‌രിവാൾ ഇന്ന് പാർട്ടി ഓഫിസ് സന്ദർശിച്ചശേഷം പ്രവർത്തകരെ അഭിവാദ്യം ചെയ്ത് സംസാരിച്ചപ്പോഴാണ് രാജി പ്രഖ്യാപിച്ചത്. 

‘‘ഡൽഹിയിലെ ജനങ്ങളുടെ മനസ്സില്‍ കേജ്‌രിവാളിന്റെ പ്രതിച്ഛായ അഴിമതിക്കാരന്റേതാണ്. സത്യസന്ധനായ നേതാവിന്റേതല്ല. ഇന്ന് എഎപി എന്നത് രാജ്യത്തെ അഴിമതി പാർട്ടിയായി. 

ആ പ്രതിച്ഛായ മാറ്റിയെടുക്കാനുള്ള പിആർ തന്ത്രമാണിത്. സോണിയ ഗാന്ധിയുടെ മാതൃക പിന്തുടരാനാണ് കേജ്‌രിവാൾ നോക്കുന്നത്. മൻമോഹൻ സിങ്ങിനെ ‍ഡമ്മി പ്രധാനമന്ത്രിയാക്കി സർക്കാരിനെ പിന്നണിയിൽനിന്ന് നയിച്ചത് അവരാണ്. 

ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടന്നാൽ ആംആദ്മി പാർട്ടി പരാജയപ്പെടും. ജനങ്ങൾ അവരുടെ പേരിൽ വോട്ടു കൊടുക്കില്ല. അതുകൊണ്ട് അവർക്കൊരു വേട്ടമൃഗത്തെവേണം’’ – പ്രദീപ് ഭണ്ഡാരി പറ​ഞ്ഞു.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !