പത്ത് വർഷം പൂർത്തിയാക്കി പ്രതിമാസ റേഡിയോ പരിപാടി ‘മൻ കി ബാത്ത്’

ന്യൂഡൽഹി: നരേന്ദ്ര മോദി പ്രധാനമന്ത്രി അധികാരമേറ്റതിന് ശേഷം ആരംഭിച്ച പ്രതിമാസ റേഡിയോ പരിപാടി ‘മൻ കി ബാത്ത്’ പത്ത് വർഷം പൂർത്തിയാക്കി. 2014 ഒക്ടോബർ 3നാണ് മൻ കി ബാത്ത് റേഡിയോ പരിപാടിയുടെ ആദ്യ എപ്പിസോ‍ഡ് സംപ്രേഷണം ചെയ്തത്.

ആകാശവാണി, ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ, ന്യൂസ് ഓൺ എയർ ആപ്, യുട്യൂബ് ആപ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ സംപ്രേഷണം ചെയ്യുന്ന ‘മൻ കി ബാത്ത്’, ഇതുവരെ 114 എപ്പിസോഡുകളാണ് പിന്നിട്ടത്.

പത്തു വർഷം പൂർത്തിയാക്കിയ മൻ കി ബാത്ത് പരിപാടിയിൽ, തന്റെ പത്ത് വർഷത്തെ നേട്ടങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തുപറഞ്ഞു. ‘‘പത്ത് വർഷത്തിനിടെ മൻ കി ബാത്ത് പരിപാടിയുടെ ജനപ്രീതി ഗണ്യമായി വർധിച്ചു. 

മൻ കി ബാത്തിന്റെ കോടിക്കണക്കിന് ശ്രോതാക്കൾ ഈ യാത്രയിൽ ഞങ്ങളുടെ കൂട്ടാളികളായി. അവരുടെ പിന്തുണ എനിക്ക് തുടർന്നും ലഭിക്കും. യുവാക്കൾ രാഷ്ട്രീയത്തിൽ ഇറങ്ങാൻ തയാറാകണം’’ – മോദി ചൂണ്ടിക്കാട്ടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !