ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയം അപ്രായോഗികമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
നയം ജനാധിപത്യവുമായി പൊരുത്തപ്പെടുന്നില്ല. ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കണമെങ്കിൽ ആവശ്യാനുസരണം തിരഞ്ഞെടുപ്പ് നടത്തണമെന്നും ഖാർഗെ പറഞ്ഞു.
'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയത്തോടൊപ്പം ഞങ്ങൾ നിൽക്കില്ല. നയം ഇന്ത്യന്‍ ജനാധിപത്യത്തില്‍ പ്രായോഗികമല്ല.
നമ്മുടെ രാജ്യത്ത് ജനാധിപത്യം നിലനിൽക്കണമെങ്കിൽ ആവശ്യാനുസരണം തിരഞ്ഞെടുപ്പ് നടക്കണം', ഖാർഗെ വാര്‍ത്താ ഏജന്‍സിയായ എ.എൻ.ഐ.യോട് പറഞ്ഞു.
വിഷയത്തിൽ ഖാർഗെയുടെ അഭിപ്രായത്തോട് വിയോജിപ്പ് രേഖപ്പെടുത്തി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് രംഗത്തെത്തി.
നയവുമായി ബന്ധപ്പെട്ട കൂടിയാലോചന പ്രക്രിയയിൽ പങ്കെടുത്ത 80 ശതമാനത്തിലധികം പേരും നയത്തെ അനുകൂലിച്ചതിൽ പ്രതിപക്ഷത്തിന് സമ്മർദമുണ്ടായേക്കാം.
നയത്തെ യുവാക്കൾ പ്രത്യേകിച്ച് വളരെയധികം അനുകൂലിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭായോഗം ബുധനാഴ്ച അംഗീകാരം നല്‍കി.
ഇതോടെ വരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.