ബെംഗളൂരു: വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകളും മകളുടെ കാമുകനും അറസ്റ്റിലായി.
ബെംഗളൂരു ബൊമ്മനഹള്ളി സ്വദേശി ജയലക്ഷ്മിയെ കൊലപ്പെടുത്തിയ കേസിലാണ് മകള്‍ പവിത്ര(29), കാമുകനായ ലൗവ്ലിഷ്(20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരും കുറ്റം സമ്മതിച്ചതായും പ്രണയബന്ധത്തെ ജയലക്ഷ്മി എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് ജയലക്ഷ്മിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. അമ്മ കുളിമുറിയില്‍ വീണെന്നും തുടര്‍ന്ന് ബോധരഹിതയായെന്നുമാണ് മകള്‍ പറഞ്ഞിരുന്നത്.
കുളിമുറിയില്‍ വീണ അമ്മയെ പിന്നീട് കട്ടിലില്‍ കൊണ്ടുവന്ന് കിടത്തിയെന്നും എന്നാല്‍, ഉടന്‍ മരണം സംഭവിച്ചെന്നുമായിരുന്നു ഇവരുടെ മൊഴി.
തുടര്‍ന്ന് സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയുംചെയ്തു.
എന്നാല്‍, വെള്ളിയാഴ്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടായത്.
ജയലക്ഷ്മി ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഇതോടെ പോലീസിന് സംശയം ബലപ്പെട്ടു.
തുടര്‍ന്ന് മകളായ പവിത്രയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.
പവിത്രയും കാമുകനും ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ പവിത്ര വീടിന് സമീപം പലചരക്ക് കട നടത്തുകയായിരുന്നു.
ഇതിനിടെ ഡ്രൈവറായി ജോലിചെയ്യുന്ന ലൗവ്ലിഷിന് ജയലക്ഷ്മിയുടെ ഉടമസ്ഥതയിലുള്ള മുറി വാടകയ്ക്ക് നല്കി. തുടര്‍ന്നാണ് ജയലക്ഷ്മിയുടെ മകളായ പവിത്രയും ലൗവ്ലിഷും അടുപ്പത്തിലാകുന്നത്.
എന്നാല്‍, ഇവരുടെ പ്രണയത്തെ ജയലക്ഷ്മി എതിര്‍ത്തു. ബന്ധത്തില്‍നിന്ന് പിന്മാറണമെന്ന് പലതവണ മകളോട് പറഞ്ഞു. പക്ഷേ, അമ്മയുടെ എതിര്‍പ്പ് മറികടന്ന് പവിത്ര ലൗവ്ലിഷുമായുള്ള ബന്ധം തുടര്‍ന്നു.
തുടര്‍ന്നാണ് തങ്ങളുടെ ജീവിതത്തിന് തടസ്സമാകുമെന്ന് കരുതി ജയലക്ഷ്മിയെ കൊലപ്പെടുത്താന്‍ ഇരുവരും തീരുമാനിച്ചതെന്ന് പോലീസ് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.