ഷിരൂര്‍: ഷിരൂരില്‍ ഗംഗാവലിപ്പുഴയില്‍ നിന്ന് അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റി. ക്യാബിനുള്ളില്‍ കൂടുതല്‍ അസ്ഥികളുണ്ടെന്നാണ് വിവരം. ലോറിക്കകത്ത് നിന്ന് ഇവ പൂര്‍ണമായും ശേഖരിക്കും. അതിനിടെ ലോറിയുടെ കാബിനുള്ളില്‍ നിന്ന് കിട്ടിയ ഷര്‍ട്ടും ബനിയനും അടക്കം അര്ജുന് ഉപയോഗിച്ചിരുന്നതാണെന്ന് സഹോദരന് തിരിച്ചറിഞ്ഞു.
ഡിഎന്‍എ ഫലം കിട്ടിയാലുടന്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങും. അര്ജുന് ഉപയോഗിച്ച വസ്തുക്കള്‍ മുഴുവന്‍ ലോറിയില്‍ നിന്ന് തിരികെ വീട്ടിലേക്ക് കൊണ്ടുവരണമെന്നാണ് ഭാര്യ ഷിരൂരിലുള്ള സഹോദരനോട് ആവശ്യപ്പെട്ടത്. ഷിരൂരില്‍ നിന്ന് അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. പരിശോധനാ ഫലം വന്നാല്‍ നാളെത്തന്നെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
എത്രയും വേഗം നടപടികള്‍ പൂര്‍ത്തീകരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. വേഗത്തില്‍ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അര്ജുന് ഓടിച്ചിരുന്ന ലോറി പൂര്‍ണമായി പുഴക്കരയിലേക്ക് മാറ്റി. ഇനി ഈ ലോറിയില്‍ നിന്ന് അര്‍ജുന്റെ വസ്ത്രങ്ങളും മറ്റും ബന്ധുക്കള്‍ക്ക് കൈമാറണം. ശരീര ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ അത് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. കാണാതായ മറ്റ് രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.