വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; തലക്ക് ഏറ്റ പരിക്കാണ് മരണകാരണം;ധരിച്ചിരുന്ന ആഭരണങ്ങള്‍ കാണാനില്ല;

കല്‍പ്പറ്റ: വയനാട് തൊണ്ടര്‍നാട് തേറ്റമലയില്‍ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം.

75 വയസ്സ് പ്രായമുള്ള കുഞ്ഞാമിയുടെ മൃതദേഹമാണ് വീടിന് അരകിലോമീറ്ററോളം അകലെയുള്ള ഉപയോഗിക്കാത്ത കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസമാണ് കുഞ്ഞാമിയെ കാണാനില്ലെന്ന് മകന്‍ തൊണ്ടര്‍നാട് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. 

തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് വീടിന് അരകിലോമീറ്ററോളം ദുരെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. തലക്ക് ഏറ്റ പരിക്കാണ് മരണകാരണം. 

കിണറ്റില്‍ വീണതിനെ തുടര്‍ന്നുണ്ടായ പരിക്കാണോയെന്നതടക്കമുള്ള പരിശോധന നടക്കുന്നുണ്ട്. ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. 

ഡോഗ്‌സ്‌ക്വാഡും വിരലടയാള് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. കുഞ്ഞാമി ധരിച്ചിരുന്ന ആഭരണങ്ങള്‍ കാണാനില്ലെന്നും മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. 

തേറ്റമലയിലെ മകളുടെ വീട്ടില്‍ താമസിച്ചിരുന്ന കുഞ്ഞാമി മകള്‍ ആശുപത്രിയില്‍ ആയിരുന്നതിനാല്‍ പകല്‍ വീട്ടില്‍ ഒറ്റക്കായിരുന്നു. മകളുടെ കുട്ടികള്‍ സ്‌കൂള്‍ വിട്ട് വന്നപ്പോഴാണ് ഇവരെ കാണാനില്ലെന്ന് മനസ്സിലായത്. 

സ്ഥലത്ത് സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !