താനൂർ: മീൻപിടിത്തത്തിനിടെ ആഴക്കടലിൽ ബോട്ടിനു തീപിടിച്ചു. 45 തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഴിഞ്ഞദിവസം വൈകിട്ട് നാലിനു പാലപ്പെട്ടി ഭാഗത്തു വച്ചായിരുന്നു അപകടം. ചില തൊഴിലാളികൾക്കു നിസ്സാര പരുക്കുണ്ട്.

ഉടൻ തൊഴിലാളികൾ ബോട്ടിലുണ്ടായിരുന്ന കുടിവെള്ളം ഒഴിച്ച് തീയണച്ചു. ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയായതിനാൽ എൻജിന് അടുത്ത് തൊഴിലാളികൾ ഉണ്ടായിരുന്നില്ല.
സമീപത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ, ഡീസൽ ടാങ്ക് എന്നിവയിലേക്ക് തീപടരാതെ വെള്ളം തളിച്ച് കൂടുതൽ അപകടം ഒഴിവാക്കി. അടുത്തുണ്ടായിരുന്ന മറ്റൊരു വള്ളം ഉപയോഗിച്ചു കെട്ടിവലിച്ച് ബോട്ട് ചേറ്റുവയിൽ അടുപ്പിച്ചു.
തൊഴിലാളികൾക്ക് പ്രാഥമിക ചികിത്സ നൽകി. പുലർച്ചെ അഞ്ചിനു പൊന്നാനിയിൽ നിന്നാണ് ബോട്ട് മീൻപിടിത്തത്തിനായി പുറപ്പെട്ടത്.
ലഭിച്ച മീൻ കാരിയർ വള്ളങ്ങളിലേക്കു മാറ്റി കരയിലേക്കു പുറപ്പെടാനുള്ള ഒരുക്കത്തിനിടെയായിരുന്നു അപകടം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ 7 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.