തിരുവനന്തപുരം: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്‌മെയിൽ ചെയ്‌തെന്ന് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ.
നടിക്കും ഇവരുടെ അഭിഭാഷകനുമെതിരെ ബാലചന്ദ്രമേനോൻ സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യമന്ത്രിയ്ക്കുമാണ് പരാതി നൽകിയത്. ആരോപണങ്ങൾ ഉന്നയിക്കും മുൻപ് അഭിഭാഷകൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി.
മൂന്ന് ലെെംഗിക ആരോപണങ്ങൾ ഉടൻ തനിക്കെതിരെ വരുമെന്നായിരുന്നു ഭീഷണി. അതിന്റെ അടുത്ത ദിവസമാണ് നടി സോഷ്യൽ മീഡിയയിൽ തനിക്കെതിരെ പോസ്റ്റിട്ടതെന്നും ബാലചന്ദ്രമേനോൻ പരാതിയിൽ പറയുന്നു.
സെപ്തംബർ 13ന് ഭാര്യയുടെ നമ്പറിലാണ് ഫോൺകോൾ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വക്രബുദ്ധികളായ ധനമോഹികളുടെ ഗൂഡനീക്കത്തിന് ഇരയാണ് താൻ. അന്വേഷണം ആവശ്യപ്പെട്ട് ഫോൺവിവരങ്ങളടക്കം വച്ച് പരാതി നൽകിയിട്ടുണ്ടെന്ന് നടൻ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.