തിരുവനന്തപുരം:ലൈംഗിക പീഡന ആരോപണം നേരിടുന്ന കൊല്ലം എംഎല്‍എയും നടനുമായ മുകേഷിന് പിന്തുണയുമായി വനിതാ കമ്മീഷന്. മുകേഷ് നിലവില്‍ രാജിവയ്ക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി പറഞ്ഞു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതുകൊണ്ട് എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നാണ് പി സതീദേവിയുടെ നിലപാട്.
എന്നാല്‍ ബലാത്സംഗ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ ജാഗ്രതയോടെയുള്ള നീക്കങ്ങള്‍ നടക്കുന്നതായും വനിത കമ്മീഷന് അധ്യക്ഷ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ദേശീയ വനിതാ കമ്മീഷന് സന്ദര്‍ശനം നടത്തുന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും സതീദേവി അറിയിച്ചു.
ടെലിഫോണിലൂടെയാണ് ദേശീയ വനിതാ കമ്മീഷന് ബന്ധപ്പെട്ടതെന്നും എന്നാല്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യത്തെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും സതീദേവി വ്യക്തമാക്കി. ഇന്ന് വൈകുന്നേരത്തോടെ ദേശീയ വനിതാ കമ്മീഷന് എത്തിച്ചേരുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഹേമ കമ്മിറ്റിയാണോ സന്ദര്‍ശന വിഷയം എന്നറിയില്ലെന്നും സതീദേവി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.