ഒന്നരലക്ഷത്തിലേറെപ്പേരെ അണിനിരത്തി ശക്തി തെളിയിക്കാൻ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം ഒക്ടോബർ 27ന്

ചെന്നൈ: നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം ഒക്ടോബർ 27ന് വൈകിട്ട് 4നു വില്ലുപുരം വിക്രവാണ്ടിയിൽ നടത്തും.

പാർട്ടി പ്രത്യയശാസ്ത്രവും രാഷ്ട്രീയതന്ത്രവും പ്രചാരണ പരിപാടികളും സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നു വിജയ് അറിയിച്ചു.

ഒന്നരലക്ഷത്തിലേറെപ്പേരെ അണിനിരത്തി ശക്തി തെളിയിക്കാനാണു നീക്കം. ഈ മാസം 23നു നടത്താനിരുന്ന യോഗമാണ് അടുത്ത മാസത്തേക്കു മാറ്റിയത്. 

കഴിഞ്ഞ മാസം 22ന് പാർട്ടിഗാനവും പതാകയും അദ്ദേഹം പുറത്തിറക്കിയിരുന്നു. പതാകയിൽ ഉപയോഗിച്ചിരിക്കുന്ന പ്രതീകങ്ങളെക്കുറിച്ചും പാർട്ടിയുടെ നയങ്ങളെക്കുറിച്ചും സംസ്ഥാന സമ്മേളനത്തിൽ വിശദീകരിക്കാനിരിക്കുകയാണു വിജയ്. 

വോട്ടർമാരെ ആകർഷിക്കുന്നതാകണം പാർട്ടി നയങ്ങളെന്നതിനാൽ, പല മുതിർന്ന രാഷ്ട്രീയ നേതാക്കളോടും ആലോചിച്ചാണ് അവ തയാറാക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !