കണ്ണൂർ: കട്ടപ്പുറത്തായതിനെത്തുടർന്ന് കോവിഡ് കാലത്ത് ആക്രിയായി തൂക്കിവിറ്റതിൽ ജില്ലയിൽ നിന്നുള്ള കെഎസ്ആർടിസി ബസുകളും.
ജില്ലയിൽ സർവീസ് നടത്തിയ 22 ബസുകളാണ് ആക്രിയായത്. കണ്ണൂർ ഡിപ്പോ– 11, പയ്യന്നൂർ ഡിപ്പോ –6, തലശ്ശേരി ഡിപ്പോ –5 എന്നിങ്ങനെയാണ് ആക്രിയായ ബസുകളുടെ കണക്ക്. എടപ്പാൾ, ചിറ്റൂർ എന്നിവിടങ്ങളിലെ കെഎസ്ആർടിസി യാർഡുകളിൽ നിന്നാണ് ഈ ബസുകളെല്ലാം പൊളിച്ചടുക്കിയത്.
ഓർഡിനറി സർവീസ് നടത്തിയവയായിരുന്നു ഈ ബസുകൾ. കാലപ്പഴക്കം ചെന്ന് തീരെ ഉപയോഗിക്കാൻ പറ്റാത്തതിനാൽ കണ്ടം ചെയ്ത് കട്ടപ്പുറത്തിട്ടതായിരുന്നു ഈ ബസുകളെല്ലാം.
പലവട്ടം സർവീസും അറ്റകുറ്റപ്പണിയും നടത്തി ഓടിയ ബസുകൾ ഇനി ഉപയോഗിക്കാനാകില്ലെന്ന് മെക്കാനിക്കൽ വിഭാഗം വിധിയെഴുതിയതിനെ തുടർന്നാണ് ഇവയെല്ലാം കട്ടപ്പുറത്ത് ഇട്ടിരുന്നത്.
ദീർഘകാലം നിർത്തിയിട്ട ബസുകളിൽ ഭൂരിഭാഗവും പൂർണമായും പ്രവർത്തനക്ഷമമല്ലാതാവുകയായിരുന്നു.ആക്രി വിലയ്ക്ക് പൊളിച്ചടുക്കി നൽകിയ ബസുകൾക്ക് പകരമായി 22 ബസുകൾ പിന്നീട് ജില്ലയിലേക്ക് കെഎസ്ആർടിസി അനുവദിച്ചു.
നിലവിൽ 3 ഡിപ്പോകളിലുമായി ഇപ്പോൾ 129 ബസുകളാണ് കെഎസ്ആർടിസിക്കുള്ളത് സംസ്ഥാനത്ത് കെഎസ്ആർടിസിയിൽ കോവിഡ് കാലത്ത് നിർത്തിയിട്ട 1236 ബസുകളിൽ 1047 എണ്ണമാണ് ഉപയോഗിക്കാനാകാതെ ആക്രിവിലയ്ക്ക് തൂക്കിവിറ്റത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.