കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് നേരെ വധശ്രമം. കൊയിലാണ്ടി കോട്ടക്കല്‍ സ്വദേശി എം. നൗഷാദിനുനേരെയാണ് ആക്രമണം ഉണ്ടായത്.
ബസിനുള്ളില്‍ വെച്ച് ജാക്കി ലിവര്‍ കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ നൗഷാദ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
നൗഷാദിനെ ആക്രമിച്ച മറ്റൊരു ബസിലെ ജീവനക്കാരനായ കണ്ണൂര്‍ മമ്പറം കുണ്ടത്തില്‍ പികെ ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്വകാര്യ ബസുകളുടെ സമായക്രമത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണം. ഇന്നലെ രാവിലെയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ആക്രമണം ഉണ്ടായത്.
ബസിന്റെ സിസിടിവിയില്‍ പതിഞ്ഞ ആക്രണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. രാവിലെ 6.45ന് വടകരയില്‍ നിന്ന് പുറപ്പെട്ട് എട്ടരയോടെയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെത്തിയത്.
ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തി നൗഷാദ് പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. ഈ സമയം നേരത്തെ പരിചയമുള്ള ഷഹീര്‍ നൗഷാദിനെ മര്‍ദ്ദിക്കുകയായിരുന്നു.
മറ്റു ബസുകളിലെ ജീവനക്കാരെത്തി ഷഹീറിനെ തടഞ്ഞെങ്കിലും ഇതിനിടയില്‍ ജാക്കി ലിവര്‍ എടുത്ത് നൗഷാദിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.
അടിയേറ്റ നൗഷാദ് ബസിനുള്ളില്‍ വീണു. ആക്രമണം നടന്നതിന്റെ തലേദിവസം ബസ് സര്‍വീസിലെ സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.