മലപ്പുറം: ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയിൽ നിന്നും മരം മുറിച്ചു കടത്തിയെന്ന പരാതിയിൽ, തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് അന്വേഷണം തുടങ്ങി.
സംഭവം നടന്നതായി പറയപ്പെടുന്ന ദിവസം ക്യാംപ് ഓഫിസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ മൊഴി രേഖപ്പെടുത്തി.
സോഷ്യൽ ഫോറസ്ട്രി 56,000 രൂപയ്ക്കു ലേലത്തിനു വിലയിട്ടു നൽകിയ തേക്കിന്റെ കാതലുള്ള ഭാഗം മുറിച്ചു കടത്തി, ഇതിനെത്തുടർന്നു 20,000 രൂപയ്ക്കു ലേലത്തിൽ വിൽക്കേണ്ടി വന്നു.
തേക്കു മുറിക്കാനുള്ള അനുമതിയുടെ മറവിൽ മഹാഗണിയുടെ ഒരു ഭാഗം മുറിച്ചു മാറ്റി എന്നിവയാണു ആരോപണങ്ങൾ. മുൻ എസ്ഐ എൻ.ശ്രീജിത്താണ് പരാതി നൽകിയത്.ഇതിൽ നടപടി ആവശ്യപ്പെട്ടു ജില്ലാ പൊലീസ് മേധാവിക്കു പി.വി.അൻവർ എംഎൽഎ വീണ്ടും പരാതി നൽകി.
ഇതു പിൻവലിക്കണമെന്നാവശ്യപ്പെട്ടു മുൻ മലപ്പുറം എസ്പി എസ്.സുജിത് ദാസ് ഫോണിൽ അപേക്ഷിക്കുന്നതിന്റെ കോൾ റെക്കോർഡാണ് പി.വി.അൻവർ കഴിഞ്ഞ ദിവസം പുറത്തു വിട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.