ഡല്‍ഹി: ടെക്നോളജി ആന്‍ഡ് എ.ഐ ലീഡര്‍ഷിപ്പ് (ടിഎഐഎല്പി) എന്ന കോഴ്സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ച് ഐ.ഐ.ടി ഡല്‍ഹി.
എ.ഐ ആന്‍ഡ് മെഷീന് ലേണിങ് ഫോര്‍ ബിനിനസ്, ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന്, ബ്ലോക്ക് ചെയിന്‍, മെറ്റാവേഴ്സ് തുടങ്ങിയ വിഷയങ്ങളടങ്ങുന്നതാണ് കരിക്കുലം.
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്ക് സെപ്റ്റംബര്‍ 25 വരെ അപേക്ഷിക്കാം. ഏഴ് മാസമാണ് കോഴ്സ് ദൈര്‍ഘ്യം. ആദ്യ ക്ലാസ് ജനുവരി 19-ന് ആരംഭിക്കും.
അധ്യാപകരുമായുള്ള സംവാദം, വര്‍ക്ക്ഷോപ്പുകള്‍ എന്നിവയും കോഴ്സിന്റെ ഭാഗമായി ഐ.ഐ.ടി ഡല്‍ഹി നടപ്പിലാക്കും. ഇത് എ.ഐ അഥവാ നിര്‍മിത ബുദ്ധിയെ കൂടുതല്‍ മനസിലാക്കാനും വിദ്യാര്‍ഥികള്‍ക്ക് സഹായകരമാകുന്നു.
സൈബര്‍ സെക്യൂരിറ്റി അടിസ്ഥാനമാക്കി ഐടി സിസ്റ്റമുകളുടെ പരിപാലനം, എ.ഐ ഊന്നിയുള്ള നേതൃപ്പാടവം മെച്ചപ്പെടുത്തിയെടുക്കുക എന്നിവയ്ക്കും കോഴ്സ് സഹായകരമാകുന്നു.
വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക- https://home.iitd.ac.in/
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.