ന്യൂഡൽഹി: വികസനത്തിൻ്റെ പാതയിൽ അതിവേഗം കുതിക്കുകയാണ് ഇന്ത്യൻ റെയിൽവേ. മികച്ച യാത്രാനുഭവം ലഭിച്ചതോടെ വന്ദേ ഭാരത് ട്രെയിനുകൾ യാത്രക്കാർ ഏറ്റെടുത്തുകഴിഞ്ഞു.
ഇതോടെ വന്ദേ ഭാരത് സ്ലീപ്പർ, വന്ദേ ഭാരത് മെട്രോ എന്നിവ പാളത്തിലെത്തിക്കാനുള്ള ഒരുക്കം വേഗത്തിലാക്കുകയാണ് റെയിൽവേ. ഇന്ത്യൻ റെയിൽവേയുടെ തലവര മാറ്റിമറിക്കുമെന്ന കരുതുന്ന ബുള്ളറ്റ് ട്രെയിൻ മുംബൈ - അഹമ്മദാബാദ് ഇടനാഴിയിൽ 2027ൽ സർവീസ് ആരംഭിച്ചേക്കും.
ഇതിനിടെ കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ പാളത്തിലെത്തിക്കുകയാണ് ഇന്ത്യൻ റെയിൽവേ. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പത്ത് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും. വന്ദേ ഭാരത് ചെയർ കാർ ട്രെയിനുകളാണ് പുറത്തിറങ്ങുക.
ട്രെയിനുകളുടെ സമയം ഇന്ത്യൻ റെയിൽവേ ഔദ്യോഗികമായി പ്രഖ്യാപിക്കും. ടാറ്റാനഗർ - പട്‌ന, റാഞ്ചി - ഗോഡ്ഡ, ആഗ്ര - വാരണാസി തുടങ്ങിയ റൂട്ടുകളിലെ കണക്റ്റിവിറ്റി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് ആരംഭിക്കാനൊരുങ്ങുന്നത്.
ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, ആന്ധ്ര പ്രദേശ്, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, കർണാടക, ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങൾക്കാകും പുതിയ വന്ദേ ഭാരത് ട്രെയിനുകൾ നേട്ടമാകുക.
പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ടാറ്റാ നഗറിൽ നിന്ന് പട്‌ന, ടാറ്റനഗർ - ബെർഹാംപൂർ, വാരണാസി - ദിയോഘർ, ദുർഗ് - വിശാഖപട്ടണം, ഹൗറ - ഗയ, ഹൗറ - ഭഗൽപൂർ, ഹൂബ്ലി - പൂനെ, നാഗ്പുർ - സെക്കന്ദരാബാദ്, ആഗ്ര - കാന്ത് - ബനാറസ്, ഹൗറ - റൂർക്കല എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്നതാണ്.
വന്ദേ ഭാരത് സ്ലീപ്പറുകൾ 200ൽ നിന്ന് 133 ആയി കുറയും; 58,000 കോടിയുടെ കരാർ പുതുക്കി, കോച്ചുകളുടെ എണ്ണത്തിലും മാറ്റംഉത്തർ പ്രദേശ്, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ പുതിയ വന്ദേ ഭാരത് ട്രെയിനുകൾ അനുവദിച്ചതിന് പിന്നാലെയാണ് പത്ത് പുതിയ വന്ദേ ഭാരത് ചെയർ കാർ ട്രെയിനുകൾ കൂടി പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യാനൊരുങ്ങുന്നത്.
നൂതന സുരക്ഷാ സംവിധാനങ്ങൾ, വേഗത, മികച്ച സീറ്റുകൾ, മൊബൈൽ ചാർജിങ് സൗകര്യം, കൂട്ടിയിടി ഒഴിവാക്കൽ സഹായിക്കുന്ന കവച് എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചാണ് പുതിയ ട്രെയിനുകൾ എത്തുന്നത്.
നിലവിൽ വന്ദേ ഭാരത് എക്‌സ്പ്രസിൻ്റെ ചെയർ കാർ വേരിയൻ്റിൽ 530 സീറ്റുകളുള്ള എട്ട് കോച്ചുകളാണുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.