ആലപ്പുഴ: കേരളത്തിന്റെ പച്ചപ്പും കായലുകളും കാണണമെങ്കില്‍ കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയിലേയ്ക്ക് തന്നെ വരണം.
ഈ ഓണാവധിക്ക് സാധാരണക്കാരെ ലക്ഷ്യം വെച്ച് ചെലവ് കുറഞ്ഞ പാക്കേജുമായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം പദ്ധതി വന്നുകഴിഞ്ഞു.
കുട്ടനാടിന്റെ കായല്‍ കാഴ്ചകള്‍ കണ്ട് യാത്ര പോകാന്‍ ഇഷ്ടമുണ്ടെങ്കിലും വില്ലനാകുന്നത് പണം തന്നെയാണ്. പ്രത്യേകിച്ച് കായല്‍ യാത്ര എന്നു കേള്‍ക്കുമ്പോള്‍ തന്നെ വലിയൊരു ചെലവ് മനസ്സിലെത്തും.
എന്നാല്‍ ഇതൊന്നുമില്ലാതെ, വളരെ കുറഞ്ഞ ചെലവില്‍ ഒരു ദിവസം മുഴുവന്‍ കുട്ടനാടന്‍ കായല്‍ കാഴ്ചകള്‍ ആസ്വദിച്ച് ഒരു യാത്ര പോയാലോ..
ആലപ്പുഴ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് ഏറ്റവും കുറഞ്ഞ തുകയില്‍ സീ കുട്ടനാട്, വേഗ ബോട്ടിങ് ട്രിപ്പുകള്‍ നടത്തുന്നത്.
ജലഗതാഗത വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സീ കുട്ടനാട്, വേഗ ബോട്ടുകള്‍ കുട്ടനാടന്‍ കാഴ്ചകളിലേക്കുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമാണ്.
ഓണത്തിന് കുട്ടനാടന്‍ കായല്‍ കാഴ്ചകള്‍ ഓണക്കാലത്ത് കുടുംബവും ഒന്നിച്ച് പോക്കറ്റ് കാലിയാകാതെ പോയി വരാന്‍ സാധിക്കുന്ന യാത്രകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് പറ്റിയ പാക്കേജാണ് ഇത്.
ജലഗതാഗത വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന പാക്കേജില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആലപ്പുഴയ്ക്കുള്ള ബസ് യാത്രാനിരക്ക്, ബോട്ട് യാത്രയ്ക്കുള്ള നിരക്ക്, ഭക്ഷണ ചാര്‍ജ് എന്നിവയാണ് ഉള്ളത്.
കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ നിന്നും ഇതിനോടകം പാക്കേജ് ബുക്കിങ് തുടങ്ങിയിട്ടുണ്ട്.
പഴ്സ് കാലിയാക്കാതെ കുട്ടനാടന്‍ കാഴ്ചകള്‍ കണ്ടുവരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള പാക്കേജാണ് സംസ്ഥാന ജലഗതാഗത വകുപ്പിന്റെ സീ കുട്ടനാട് യാത്ര.
അതിവേഗ എസി ബോട്ടായ വേഗ -2 മാതൃകയില്‍ കായല്‍ക്കാഴ്ചകള്‍ കാണാന്‍ യാത്രക്കാര്‍ക്ക് അവസരമൊരുക്കുകയാണ് സീ കുട്ടനാട് യാത്ര. രാവിലെ 11 മുതല്‍ 4 വരെയാണു കെഎസ്ആര്‍ടിസി പാക്കേജ് അനുസരിച്ചുള്ള ബോട്ട് യാത്ര.
അപ്പര്‍ ഡെക്കില്‍ 30 സീറ്റും (500 രൂപ) ലോവര്‍ ഡെക്കില്‍ 60 സീറ്റും (400 രൂപ) യുമാണ് ടിക്കറ്റ് നിരക്ക്. സീ കുട്ടനാട് റൂട്ട് ആലപ്പുഴ ബസ് സ്റ്റാന്‍ഡിനു സമീപത്തു നിന്നു യാത്ര ആരംഭിച്ച് പുന്നമട- വേമ്പനാട് കായല്‍- മുഹമ്മ- പാതിരാമണല്‍- കുമരകം- റാണി- ചിത്തിര- മാര്‍ത്താണ്ഡം- ആര് ബ്ലോക്ക്- സി ബ്ലോക്ക്- മംഗലശ്ശേരി- കുപ്പപ്പുറം വഴി തിരികെ ആലപ്പുഴയില്‍ മടങ്ങിയെത്തും.
പാതിരാമണലില്‍ മുപ്പത് മിനിറ്റ് നിര്‍ത്തുന്നതിനാല്‍ ഉള്ളിലെ കാഴ്ചകള്‍ കണ്ടുവരാനും സാധിക്കും. ബോട്ട് യാത്രയില്‍ ഭക്ഷണത്തിന്റെ കാര്യം കുടുംബശ്രീ ആണ് ഏറ്റെടുത്തിരിക്കുന്നത്.
100 രൂപയ്ക്ക് രുചികരമായ ഭക്ഷണം ബോട്ടില്‍ നിന്ന് ലഭിക്കും. വേമ്പനാട്ട് കായലിലൂടെ പാതിരാമണല്‍ കണ്ടുള്ള മനോഹരമായ മറ്റൊരു ബോട്ട് യാത്രയാണ് വേഗാ ബോട്ട് യാത്ര. രാവിലെ 10.30 മുതല്‍ 4 വരെ യാത്ര. 80 സീറ്റ് നോണ്‍ എസിയും (400 രൂപ) 40 സീറ്റ് എസിയും (600 രൂപ ആണ് ഇതിനുള്ളത്.
സീ കുട്ടനാടിന്റെ അതേ റൂട്ട് തന്നെയാണ് ഇതിനും, ആലപ്പുഴ ബസ് സ്റ്റാന്‍ഡിനു സമീപത്തു നിന്നു യാത്ര ആരംഭിച്ചു പുന്നമട- വേമ്പനാട് കായല്‍- മുഹമ്മ- പാതിരാമണല്‍- കുമരകം- റാണി- ചിത്തിര- മാര്‍ത്താണ്ഡം- ആര് ബ്ലോക്ക്- സി ബ്ലോക്ക്- മംഗലശ്ശേരി- കുപ്പപ്പുറം വഴി തിരികെ ആലപ്പുഴയില്‍ മടങ്ങിയെത്തും.
ഇതിനിടയില്‍ പാതിരാമണലിലെ 30 മിനിറ്റ് നേരം നിര്‍ത്തിയിടലും ഉണ്ടായിരിക്കും. ആലപ്പുഴ ബജറ്റ് ടൂറിസം സെല്‍ ആണ് സീ കുട്ടനാട്, വേഗ ബോട്ടിങ് ട്രിപ്പുകള്‍ നടത്തുന്നത്. സീ കുട്ടനാട്, വേഗ യാത്രകളുടെ ചുമതലയിലുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും ആലപ്പുഴയുമായി ബന്ധപ്പെടാം. ഫോണ്‍- 9846475874
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.