കോട്ടയം: കേരള പോലീസും മോട്ടോർ വാഹന വകുപ്പും ഇ ചെല്ലാൻ മുഖേന നൽകിയിട്ടുള്ള ഗതാഗത നിയമലംഘനങ്ങളിൽ പിഴയൊടുക്കുന്നതിന് സംഘടിപ്പിച്ച മെഗാ അദാലത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ അഡീഷണൽ എസ്.പി വിനോദ് പിള്ള നിർവഹിച്ചു.
ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡി.സി.ആർ.ബി ഡിവൈഎസ്പി ജ്യോതികുമാർ, നർക്കോട്ടിക് സെൽ ഡിവൈഎസ്പി തോമസ് എ.ജെ, കോട്ടയം ഡിവൈഎസ്പി അനീഷ് കെ.ജി, ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ യൂ. ശ്രീജിത്ത്, വേൽ ഗൗതം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കൺട്രോൾ റൂം കോട്ടയം, കൂടാതെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐപിഎസ് അദാലത്ത് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. എല്ലാ ജില്ലകളിലെയും ഇ ചെല്ലാൻ പെറ്റികൾ അദാലത്തിൽ അടയ്ക്കാവുന്നതാണ്. യു.പി.ഐ, ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് എന്നിവ മുഖേനയാണ് പിഴ അടയ്ക്കേണ്ടത്.
ഇന്നു രാവിലെ 10.00 മണി മുതൽ വൈകിട്ട് 04.00 മണി വരെ നടന്ന അദാലത്തിൽ 350 പേരോളം പങ്കെടുത്തു. പോലീസിന്റെ 295 ഫൈനുകളിൽ നിന്നായി 1,55,500 രൂപയും, മോട്ടോർ വാഹന വകുപ്പിന്റെ 607 ഫൈനുകളിൽ നിന്നായി 6,38,250 രൂപയും പിഴയിനത്തിൽ പിരിഞ്ഞുകിട്ടിയിട്ടുള്ളതാണ്. ശനിയാഴ്ചയും, തിങ്കളാഴ്ചയും അദാലത്ത് തുടരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.