ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടും ജീവനോപാധിയും നഷ്ടപ്പെട്ടവർക്ക് നൽകുന്ന അടിയന്തര സഹായവും വർദ്ധിപ്പിക്കണം; മുഖ്യമന്ത്രിക്ക് കത്തെഴുതി രാഹുൽ ഗാന്ധി

കൽപറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടും ജീവനോപാധിയും നഷ്ടപ്പെട്ടവർക്ക് നൽകുന്ന അടിയന്തര സഹായവും വാടകയും വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

വീട് നഷ്ടപ്പെട്ടവർക്ക് വാടക ഇനത്തിലേക്ക് നൽകുന്ന 6000 രൂപ മേപ്പാടി പഞ്ചായത്തിൽ അപര്യാപ്തമാണ്. താൽക്കാലിക ആശ്വാസമായി നൽകുന്ന 10,000 രൂപയും അപര്യാപ്തമാണ്. 

മേപ്പാടിയിൽ നിലവിലുള്ള വാടകയുടെ തുക നൽകണമെന്നും അടിയന്തര സഹായധനം വർധിപ്പിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന 300 രൂപ വർധിപ്പിക്കുകയും ഒരു മാസം എന്നത് ഒരു വർഷത്തേക്ക് നീട്ടുകയും വേണം. വിഷയം ലോക്സഭയിൽ ഉന്നയിച്ചപ്പോൾ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ദുരന്ത ബാധിതർക്കുമുള്ള കേന്ദ്ര സഹായം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കത്തിൽ വ്യക്തമാക്കി. 

ദുരന്തത്തിനു ശേഷം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും സർക്കാരും ദുരന്തനിവാരണ സംവിധാനങ്ങളും ഒരുമിച്ചു നടത്തിയ പ്രവർത്തനത്തെ അഭിനന്ദിച്ച രാഹുൽ ഗാന്ധി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിനു പൂർണ പിന്തുണയുണ്ടാവുമെന്ന് വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"അഖില ഹാദിയ | Hadiya #hadiyacase #crime" !!!

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !