തിരുവനന്തപുരം: 14 ഇലക്ട്രിക് ബസ് സർവീസ് നടത്തി കെഎസ്ആർടിസി വികാസ് ഭവൻ യൂണിറ്റ് നേടിയത് മാസം അരക്കോടി രൂപ എന്ന റെക്കോർഡ്. 2024 ജനുവരിയിൽ 19.72 ലക്ഷമായിരുന്നുവെങ്കിൽ ഓഗസ്റ്റിൽ 24 ലക്ഷം രൂപ അധികമായി നേടി വരുമാനം 43.81 ലക്ഷമായി വർധിപ്പിച്ചു.
വരുമാനം കുറഞ്ഞ സർവീസുകൾ പുനഃക്രമീകരിക്കണമെന്ന ഗതാഗത മന്ത്രിയുടെയും കെഎസ്ആർടിസി സിഎംഡിയുടെയും നിർദേശത്തെ തുടർന്ന് ഇലക്ട്രിക് ബസുകളുടെ ഷെഡ്യൂളുകൾ റീ അറേഞ്ച് ചെയ്തത് വഴി ശരാശരി ദിവസ വരുമാനം ദിവസം 64,000ൽ നിന്ന് 1.5 ലക്ഷമായി ഉയരുകയായിരുന്നു. കിലോമീറ്ററിൽ ലഭിക്കുന്ന തുക 35ൽ നിന്നും 54ന് മുകളിലേക്ക് മാറ്റാനും കഴിഞ്ഞു.
സാധാരണ ഡിപ്പോകളിൽ ഷെഡ്യൂളുകൾ പരിഷ്കരിക്കുമ്പോൾ നിലവിലെ മാസ വരുമാനം 1 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയാണ് വർധിക്കുന്നതെങ്കിൽ വികാസ് ഭവൻ യൂണിറ്റിൽ വരുമാനത്തിൽ ഇരട്ടിയാണ് വർധിച്ചത്.
ജീവനക്കാരുടെ ആത്മാർഥമായ പ്രവർത്തനങ്ങളും യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തിൽ നിലവിലുണ്ടായിരുന്ന പ്രധാന ട്രിപ്പുകൾ നിലനിർത്തി തീരെ നഷ്ടത്തിൽ ഓടുന്ന റൂട്ടുകൾ ക്രമീകരിച്ചതിലൂടെയുമാണ് വരുമാനത്തിൽ റെക്കോർഡ് നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് വികാസ് ഭവൻ യൂണിറ്റ് ഓഫിസർ സി.പി.പ്രസാദ് അറിയിച്ചു.
ഒരു കിലോമീറ്റർ സർവീസ് നടത്തുമ്പോൾ കുറഞ്ഞത് 65 രൂപ ലഭിക്കാൻ സാധിക്കുന്ന തരത്തിൽ ഇലക്ട്രിക് ബസുകളെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. റെക്കോർഡ് വരുമാനം നേടിത്തന്ന ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.