മുംബൈ: ഭക്ഷണം നിഷേധിച്ചെന്നാരോപിച്ച് മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ഹോട്ടല്‍ കെട്ടിടത്തിലേക്ക് ലോറി ഇടിച്ചുകയറ്റി. മഹാരാഷ്ട്രയിലെ പുണെയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു ലോറി ഡ്രൈവറുടെ പരാക്രമം. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സോളാപുരില്‍നിന്ന് പുണെയിലേക്കുള്ള യാത്രയ്ക്കിടെയാണ് ലോറി ഡ്രൈവര്‍ 'ഗോകുല്‍' എന്ന ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി കയറിയത്.
എന്നാല്‍, ഹോട്ടലുടമ ഇയാള്‍ക്ക് ഭക്ഷണം നല്കാന് വിസമ്മതിച്ചെന്നാണ് ആരോപണം. ഇതോടെ മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ലോറിയില്‍ തിരികെകയറുകയും ഹോട്ടല്‍ കെട്ടിടത്തിലേക്ക് ലോറി ഇടിച്ചുകയറ്റുകയുമായിരുന്നു.ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറിലും ഇയാള്‍ ലോറിയിടിപ്പിച്ചു.
ഇതിനിടെ സമീപത്തുണ്ടായിരുന്നവര്‍ ലോറിക്ക് നേരേ കല്ലെറിഞ്ഞും ബഹളംവെച്ചും ഡ്രൈവറെ പിന്തിരിപ്പിക്കാന് ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
ഒടുവില്‍ മുന്നോട്ടുപോകാന്‍ കഴിയാതായതോടെയാണ് ഡ്രൈവര്‍ ലോറി നിര്‍ത്തിയത്. ഇയാളെ പിന്നീട് പോലീസെത്തി അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.