തിരുവനന്തപുരം: പേട്ട റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി ഒരാൾ മരിച്ച നിലയിൽ. തൃശൂർ ഫോറസ്ട്രി കോളേജ് ഡീൻ പ്രൊഫസർ അനൂപാണ് മരിച്ചത്. സംഭവത്തിൽ പേട്ട പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
കഴിഞ്ഞ ദിവസം ഏറ്റുമാനൂർ സ്വദേശിയായ യുവാവ് ട്രെയിനിൽ നിന്ന് വീണപ്പോൾ മറ്റൊരു ട്രെയിൻ തട്ടി മരിച്ചിരുന്നു. കോഴിക്കോട്ടാണ് സംഭവം നടന്നത്. നോയൽ ബോബി (21) ആണ് മരിച്ചത്. ബുധനാഴ്ച അർദ്ധരാത്രിയോടെ മീഞ്ചന്ത മേൽപാലത്തിന് സമീപത്തായിരുന്നു അപകടം.
ട്രെയിൻ എറണാകുളത്തെത്തിയപ്പോഴാണ് നോയലിനെ കാണാനില്ലെന്ന വിവരം സുഹൃത്തുകൾ അറിയുന്നത്. നോയലിനായി തെരച്ചിൽ നടത്തുന്നതിനിടെ പൊലീസ് വിളിച്ച് അയിക്കുമ്പോഴാണ് കൂടെ ഉണ്ടായിരുന്നവർ മരണവിവരം അറിയുന്നത്.
പാലാ ചൂണ്ടിച്ചേരി സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിംഗിലെ ബിടെക് അവസാനവർഷ വിദ്യാർത്ഥിയായിരുന്നു നോയൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.