കോട്ടയം: ഇന്ത്യൻ റെയിൽവേയുടെ പരിഗണനയിലുള്ള കേരളത്തിലെ പ്രധാന പദ്ധതികളിലൊന്നാണ് ചെങ്ങന്നൂർ - പമ്പ അതിവേഗ പാത. പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകളും പഠനങ്ങളും വർഷങ്ങളായി തുടരുകയാണ്.
പദ്ധതിക്ക് ഏകദേശം 6,480 കോടി രൂപ ചെലവാകുമെന്നാണ് റെയിൽവേയുടെ ഏകദേശ കണക്ക്. ഇന്ത്യൻ റെയിൽവേയുടെ നിർമാണവിഭാഗം കൺസൾട്ടൻസി നടത്തിയ പഠനത്തിലാണ് ചെങ്ങന്നൂർ - പമ്പ അതിവേഗ പാതയ്ക്ക് 6,480 കോടി രൂപ കണക്കാക്കുന്നത്.
20 തുരങ്കങ്ങളും 22 പാലങ്ങളും ഉൾപ്പെടുന്ന ചെങ്ങന്നൂർ - പമ്പ അതിവേഗ പാത പൂർത്തിയാകുമ്പോൾ പദ്ധതിച്ചെലവ് ഉയരാനുള്ള സാധ്യതകളും അധികൃതർ പങ്കുവയ്ക്കുന്നുണ്ട്.
വർഷങ്ങൾ നീണ്ടുനിന്നേക്കാവുന്ന പദ്ധതി പ്രവൃത്തികൾ പൂർത്തിയാകുമ്പോൾ ചെലവ് 7208.24 കോടി രൂപ എത്തുമെന്നാണ് കൺസൾട്ടൻസി വ്യക്തമാക്കുന്നത്. പദ്ധതി അഞ്ചുവർഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
കേന്ദ്ര ഗതിശക്തി മന്ത്രാലയത്തിൻ്റെ മേൽനോട്ടത്തിലാണ് തുരങ്കങ്ങളും പാലങ്ങളും ഉൾപ്പെടുന്ന ചെങ്ങന്നൂർ - പമ്പ അതിവേഗ പാത പദ്ധതി പൂർത്തിയാക്കുക. ചെങ്ങന്നൂരിൽ നിന്ന് പമ്പവരെയുള്ള 59.23 കിലോമീറ്റർ ദൂരത്തിലാണ് പദ്ധതിയൊരുങ്ങുക.
ഇരട്ടപ്പാതയായതിനാൽ ട്രാക്കിൻ്റെ ആകെ നീളം 126.16 കിലോമീറ്റർ ഉണ്ടാകും. പാതയുടെ പകുതി ദൂരവും വലിയ തുരങ്കത്തിലൂടെ കടന്നുപോകുന്നുവെന്ന പ്രത്യേകതയുണ്ട്. 20 തുരങ്കങ്ങളിലൂടെയും 22 പാലങ്ങളിലൂടെയും കടന്നുപോകും.
ഇരുപത് തുരങ്കങ്ങൾക്ക് 14.34 കിലോമീറ്ററും പാലങ്ങൾക്ക് 14.52 കിലോമീറ്ററും നീളമുണ്ടാകും. ശബരിമല സീസൺ സമയത്ത് മാത്രമാകും പാതയിലൂടെ ട്രെയിൻ സൗകര്യം ഉണ്ടായിരിക്കുക. ചെങ്ങന്നൂർ, ആറന്മുള, വടശേരിക്കര, സീതത്തോട്, പമ്പ എന്നീ അഞ്ച് സ്റ്റേഷനുകളാണ് പാതയിൽ ഉണ്ടാകുക.
പാതയിലെ പരമാവധി വേഗത 200 കിലോമീറ്ററാണ്. വനഭൂമിയിൽ നിന്ന് ഉൾപ്പെടെ 213.68 ഏക്കർ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരും. 81.367 ഹെക്ടർ വനഭൂമിയാണ് പദ്ധതിയുടെ ഭാഗമാകുക.
വന്ദേ ഭാരത് സ്ലീപ്പറുകൾ 200ൽ നിന്ന് 133 ആയി കുറയും; 58,000 കോടിയുടെ കരാർ പുതുക്കി, കോച്ചുകളുടെ എണ്ണത്തിലും മാറ്റംപദ്ധതിയുടെ പ്രവർത്തനാധികാരം ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷനാണ്.
കേന്ദ്ര മന്ത്രിസഭ പച്ചക്കൊടി കാട്ടിയാൽ പദ്ധതി യാഥാർഥ്യമാകും. എന്നാൽ, പദ്ധതി വനപ്രദേശത്ത് കൂടി കടന്നുപോകുന്നു എന്നതാണ് കൂടുതൽ പഠനങ്ങൾക്കും തടസ്സങ്ങൾക്കും കാരണമാകുന്നത്.
ചെങ്ങന്നൂർ - പമ്പ അതിവേഗ പാത സജ്ജമായാൽ ശബരിലയിലേക്ക് എത്തുന്ന തീർഥാടകർക്ക് ഏറെ പ്രയോജനകരമാകും. അതിവേഗം പമ്പയിൽ എത്തിച്ചേരാനാകും. ഇതിനൊപ്പം റോഡുകളിലെ തിരക്ക് കുറയ്ക്കാനും സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.