ന്യൂഡല്‍ഹി: തര്‍ക്കത്തെത്തുടര്‍ന്ന് 21-കാരന് ഭാര്യയെ കുത്തിക്കൊന്നു. പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
മന്യ(20) എന്ന യുവതിയെയാണ് ഭർത്താവ് ഗൗതം കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം കാറില്‍ ഉപേക്ഷിച്ച് ഭര്‍ത്താവ് കടന്നുകളഞ്ഞു. പ്രതിയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
പോലീസ് പട്രോളിങ്ങിനിടയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുടുങ്ങിയത്.
അര്‍ധരാത്രി ഒരുമണിയോടെ ഷര്‍ട്ട് ധരിക്കാതെയാണ് പോലീസ് പട്രോളിങ് സംഘം യുവാവിനെ കാണുന്നത്. തുടര്‍ന്നാണ് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.
ചോദ്യം ചെയ്യലില്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നും മൃതദേഹം കാറിനുള്ളില്‍ ഉപേക്ഷിച്ചെന്നും പ്രതി വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
ഇയാള്‍ മാര്‍ച്ചിലാണ് യുവതിയെ വിവാഹം കഴിക്കുന്നത്. എന്നാല്‍, വിവാഹത്തിന് കുടുംബാംഗങ്ങളുടെ സമ്മതം ഉണ്ടായിരുന്നില്ല.
വിവാഹശേഷം സ്വന്തം കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് താമസിച്ചതെന്നും ഇടയ്ക്കിടെ മാത്രമേ കണ്ടുമുട്ടാറുള്ളൂവെന്നും യുവാവ് ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു.
ഞായറാഴ്ച രാത്രി കാറില്‍ യുവാവ് ഭാര്യയെ കാണാനായെത്തി. കാറിലെ സംസാരത്തിനിടയില്‍ ഒരുമിച്ച് താമസിക്കണമെന്ന് യുവതി പറഞ്ഞതിന് പിന്നാലെ ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുത്തു.
ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. യുവതിയെ നിരവധി തവണ കുത്തിയതിന് ശേഷം പ്രതി കാര്‍ ശിവാജി കോളേജിന് സമീപത്ത് പാര്‍ക്ക് ചെയ്തു.
ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പട്രോളിങ് സംഘത്തിന് മുമ്പില്‍പ്പെടുന്നത്. ഇയാള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.