ബംഗളൂരു: മുൻ കാമുകന്റെ ഫോണ്‍ കൈക്കലാക്കാൻ അപകട നാടകം കളിച്ച യുവതിയും സംഘവും പിടിയില്‍. ബംഗളൂരുവിലെ ഭോഗനഹള്ളി സ്വദേശിയായ ഇരുപത്തിയൊൻപതുകാരിയായ പി ശ്രുതിയാണ് മുൻ കാമുകന്റെ ഫോണ്‍ തട്ടിയെടുക്കാൻ ശ്രമം നടത്തിയത്. സംഭവത്തിൽ ശ്രുതിയും കൂട്ടാളികളായ മനോജ് കുമാർ, സുരേഷ് കുമാർ, ഹൊന്നപ്പ, വെങ്കിടേഷ് എന്നിവരും പിടിയിലായി.
യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ മുൻ കാമുകന്റെ ഫോണിലുണ്ടായിരുന്നു.ഫോണ്‍ തട്ടിയെടുക്കാനായി ബൈക്ക് അപകടം ഉണ്ടായെന്നും ഈ സമയം മോഷ്ടാക്കള്‍ ഫോണ്‍ കവർന്നെന്നും യുവതി പൊലീസിനോട് പറഞ്ഞിരുന്നു.സെപ്തംബർ ഇരുപതിനായിരുന്നു കേസിനാസ്‌പദമായ സംഭവമുണ്ടായത്. എന്നാല്‍ യുവതി പറഞ്ഞ സ്ഥലത്ത് ആ ദിവസം അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി.
പകരം നാല് പേർ ബൈക്ക് തടഞ്ഞുനിർത്തി, ഫോണ്‍ കവർന്ന ശേഷം ഓടിപ്പോകുകയായിരുന്നുവെന്ന് കണ്ടെത്തി. തുടർന്ന് പൊലീസ് പ്രതിയായ മനോജിനെ പിടികൂടി. കൂട്ടാളികളോടൊപ്പം മൊബൈല്‍ തട്ടിപ്പറിച്ചതായി ഇയാള്‍ സമ്മതിക്കുകയും ശ്രുതി തനിക്ക് 1.1 ലക്ഷം രൂപ നല്‍കിയെന്ന് വെളിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് അപകട കഥ കള്ളമാണെന്ന് തെളിഞ്ഞത്.
കാമുകനുമായി ബ്രേക്കപ്പായപ്പോള്‍ ഭാവിയില്‍ അയാള്‍ തന്റെ സ്വകാര്യ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുമെന്ന് ഭയമുണ്ടായിരുന്നുവെന്നും അതിനാലാണ് ഇത്തരമൊരു നാടകം ആസൂത്രണം ചെയ്തതെന്നും യുവതി പൊലീസിനോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.