കാന്‍പുര്‍: കാന്‍പുര്‍ ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാരായ സാക്കിര്‍ ഹസന് (0), ഷദ്മാന്‍ ഇസ്ലാം (24) എന്നിവരാണ് പുറത്തായത്.
ആകാശ് ദീപാണ് ഇരുവരെയും പുറത്താക്കിയത്. നിലവില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സെന്ന നിലയിലാണ് സന്ദര്‍ശകര്‍. മോമിനുള്‍ ഹഖ്, ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന് ഷാന്റോ എന്നിവരാണ് ക്രീസില്‍.
ആകാശ് ദീപാണ് ഇരുവരെയും പുറത്താക്കിയത്. നിലവില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സെന്ന നിലയിലാണ് സന്ദര്‍ശകര്‍. മോമിനുള്‍ ഹഖ്, ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന് ഷാന്റോ എന്നിവരാണ് ക്രീസില്‍.
നേരത്തേ ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ ടെസ്റ്റിലെ ടീമില്‍ ഇന്ത്യ മാറ്റം വരുത്തിയിട്ടില്ല. അതേസമയം ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ ഗ്രീക്ക് പാര്‍ക്ക് സ്റ്റേഡിയത്തിലെ ഔട്ട്ഫീല്‍ഡിലെ നനവ് കാരണം മത്സരം ആരംഭിക്കാന്‍ വൈകിയിരുന്നു.
വ്യാഴാഴ്ച രാത്രി ഇവിടെ ശക്തമായ മഴയുണ്ടായിരുന്നു. ആദ്യ മൂന്നുദിവസവും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പുണ്ട്. ആദ്യ ടെസ്റ്റില്‍ 280 റണ്‍സിന് ജയിച്ച് ഇന്ത്യ പരമ്പരയില്‍ മുന്നിലാണ്. രണ്ടാം ടെസ്റ്റിനിറങ്ങുമ്പോഴും ഇന്ത്യക്കുതന്നെയാണ് ജയസാധ്യത.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.