അൻവറിന്റെ പരാതിയിൽ വേണ്ടത് ഭരണ പരിശോധന; പാർട്ടി പരിശോധനയല്ല; എം.വി ഗോവിന്ദൻ

തിരുവനന്തപുരം: പി.വി അൻവർ എംഎൽഎ നൽകിയ പരാതി പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് പരിശോധിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.

അൻവറിന്റെ പരാതിയിൽ ഭരണ പരിശോധനയാണ് വേണ്ടതെന്നും പാർട്ടി പരിശോധനയല്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. 

പി.വി അൻവർ പരാതിയിൽ ഉന്നയിച്ച എസ് പി സുജിത് ദാസിനെതിരെ അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തിൽ സസ്‌പെൻഡ് ചെയ്യുന്ന നിലപാട് സർക്കാർ എടുത്തു. 

ഭരണതലത്തിലെ ഉദ്യോഗസ്ഥരുടെ വീഴ്‌ചയാണ് പരാതിയിലുള്ളതെന്നും അത് അന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.

ഡിജിപി നേതൃത്വം നൽകുന്ന മികച്ച സംഘമാണ് പരാതി അന്വേഷിക്കുന്നതെന്നും അന്വേഷണസംഘത്തെ ഡിജിപിക്ക് നേതൃത്വം നൽകാനാകും എന്ന് കരുതുന്നതായും എം.വി ഗോവിന്ദൻ പറഞ്ഞു. 

തെറ്റായ നടപടി ആരുടെയെങ്കിലും ഭാഗത്തുനിന്നുമുണ്ടായാൽ കർശന നടപടിയെടുക്കുമെന്നും പരാതി പരിഗണിച്ച് നടപടിയെടുക്കുന്ന സിപിഎം രീതി കോൺഗ്രസിനില്ലെന്നും ഗോവിന്ദൻ ആരോപിച്ചു.

അൻവറിന്റെ ആവശ്യം ചൂണ്ടിക്കാട്ടി കേരളത്തിൽ പ്രതിപക്ഷം രാഷ്‌ട്രീയ നിലപാട് ആണ് കൈക്കൊണ്ടതെന്നും നാട്ടിൽ ഏത് പ്രശ്‌നം വന്നാലും മുഖ്യമന്ത്രിക്കും പാർട്ടിയ്‌ക്കും എതിരായാണ് പ്രതിപക്ഷം നിൽക്കുന്നതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. 

പൊലീസിനെ സമരരംഗത്തല്ല എവിടെയായാലും നേരിടും എന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. അദ്ദേഹത്തിന്റെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !