തിരുവനന്തപുരം: കോഴിക്കോട്ടെ വ്യാപാരി മാമിയുടെ തിരോധാനക്കേസന്വേഷണവുമായി ബന്ധപ്പെട്ട് ഡി.ജി.പിക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്.
ഡി.ജി.പി വിലക്കിയിട്ടും റിപ്പോർട്ടുകൾ എ.ഡി.ജി.പി. അജിത് കുമാർ വഴി അയക്കുന്നത് തുടർന്നതാണ് അതൃപ്തിക്കിടയാക്കിയത്.
മലപ്പുറം മുൻ എസ്.പി. ശശിധരനും കോഴിക്കോട് കമ്മിഷണറുമാണ് നിർദേശം അവഗണിച്ച് ആരോപണ വിധേയനായ എ.ഡി.ജി.പി. വഴി റിപ്പോർട്ടുകൾ അയച്ചത്. ഇതുസംബന്ധിച്ച ഇരുവരോടും വിശദീകരണം തേടാൻ ഡി.ജി.പി. നിർദേശം നൽകി.
മലപ്പുറം എസ്.പി.യുടെ കീഴിലുള്ള സ്ക്വാഡും കോഴിക്കോട് കമ്മീഷണറുടെ കീഴിലുള്ള ഉദ്യോഗസ്ഥരുമാണ് കേസ് അന്വേഷിച്ചിരുന്നത്.
പി.വി. അൻവറിന്റെ ആരോപണത്തിന് പിന്നാലെ, തിരോധാനം സംബന്ധിച്ചുള്ള അന്വേഷണ ഫയലുകൾ, റിപ്പോർട്ടുകൾ എ.ഡി.ജി.പി. അജിത് കുമാർ മുഖേന ഡി.ജി.പിക്ക് അയക്കരുതെന്നും ഡി.ഐ.ജിയോ ഐ.ജിയോ വഴി റിപ്പോർട്ട് അയക്കാനായിരുന്നു ഡി.ജി.പിയുടെ നിർദേശം.
എന്നാൽ നിർദേശം അവഗണിച്ചു കൊണ്ട് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ ടി. നാരായണനും അന്നത്തെ മലപ്പുറം എസ്.പി. ശശിധരനും റിപ്പോർട്ടുകൾ എം.ആർ. അജിത് കുമാർ വഴി അയച്ചു കൊണ്ടിരുന്നുവെന്നാണ് വിവരം.
നിലവിൽ മാമി തിരോധാനക്കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. അതിന് മുമ്പുള്ള നടപടിക്രമങ്ങളിലാണ് ഇപ്പോൾ ഡിജിപി അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.