മയാമി: മെസിയുടെ തിരിച്ചു വരവ് സംബന്ധിച്ച് ഇന്റര്‍ മയാമി പരിശീലകന് ജെറാര്‍ഡോ മാര്‍ട്ടിനോ സ്ഥിരീകരണം നടത്തി. താരം പരിശീലനത്തിനു കഴിഞ്ഞ ദിവസം ഇറങ്ങി.
1. പരിക്ക്, വിശ്രമം
പരിക്കേറ്റ് ചികിത്സയും വിശ്രമവും കഴിഞ്ഞാണ് മെസി മടങ്ങി വരുന്നത്. എംഎല്‍എസില്‍ താരം ഇന്റര്‍ മയാമിക്ക് കളിക്കാനിറങ്ങും.
2. രണ്ട് മാസം പുറത്ത്
രണ്ട് മാസത്തോളമാണ് മെസി കളത്തിനു പുറത്തിരുന്നത്. കാലിനു ഏറ്റ പരിക്കാണ് ഇതിഹാസ താരത്തിനു വിനയായി മാറിയത്.
3. മടക്കം മത്സരത്തിനിടെ
ജൂലൈ 14നു നടന്ന കോപ്പ അമേരിക്ക ഫൈനല്‍ പോരാട്ടത്തിനിടെ വലത് കണങ്കാലിനാണ് മെസിക്ക് പരിക്കേറ്റത്. പൊട്ടിക്കരഞ്ഞാണ് താരം കളം വിട്ടത്.
4. നഷ്ടം
എംഎല്‍എസില്‍ ഇന്റര്‍ മയാമിയുടെ എട്ട് മത്സരങ്ങളില്‍ മെസി കളിച്ചിരുന്നില്ല. അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളും നഷ്ടമായി.
5. അര്‍ജന്റീന തോറ്റു
മെസി ഇല്ലാതെ ഇറങ്ങിയ അര്‍ജന്റീന കഴിഞ്ഞ ദിവസം കൊളംബിയയോടു പരാജയപ്പെട്ടു. ഇടവേളയ്ക്ക് ശേഷമാണ് അര്‍ജന്റീന ഒരു തോല്‍വി വഴങ്ങുന്നത്. 2-1നായിരുന്നു തോല്‍വി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.