സര്‍ക്കാരിനെ ന്യായീകരിക്കേണ്ട ഉത്തരവാദിത്വം സ്പീക്കര്‍ക്കില്ല; മടിയില്‍ കനം ഉള്ളതുകൊണ്ട് തന്നെയാണ് വഴിയില്‍ ഭയക്കുന്നത്; പി എം എ സലാം

തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍ ഷംസീറിന് എതിരെ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം രംഗത്ത്. 

സര്‍ക്കാരിനെ ന്യായീകരിക്കേണ്ട ഉത്തരവാദിത്വം സ്പീക്കര്‍ക്കില്ല. സ്പീക്കര്‍ വിവാദങ്ങളില്‍ നിന്നും മാറി നില്‍ക്കേണ്ട ആളാണെന്നും റഫറിയായി നില്‍ക്കേണ്ട ആളാണെന്നും സലാം പറഞ്ഞു. 

കളിക്കളത്തില്‍ ഇറങ്ങി ഒരു ടീമിനെതിരെ ഗോളടിക്കാന്‍ നോക്കുകയാണ് സ്പീക്കര്‍ ശ്രമിക്കുന്നതെന്ന് സലാം വിമര്‍ശിച്ചു.

ഇപ്പോഴുള്ളത് കഴിവുകെട്ട ആഭ്യന്തരമാണെന്ന് പിഎംഎ സലാം വിമര്‍ശിച്ചു. ആഭ്യന്തര വകുപ്പിന്റെ കടിഞ്ഞാണ്‍ ഷംസീര്‍ പറഞ്ഞതുപോലെ പ്രധാനപ്പെട്ട സംഘടനയുടെ കയ്യിലാണെന്ന് അദ്ദേഹം പറഞ്ഞു. 

ആരോപണം മുഴുവന്‍ വന്നിട്ടും എഡിജിപിയെ മാറ്റിയില്ല. മടിയില്‍ കനം ഉള്ളതുകൊണ്ട് തന്നെയാണ് വഴിയില്‍ ഭയക്കുന്നതെന്ന് പിഎംഎ സലാം വിമര്‍ശിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !