മാർ ആഗസ്തീനോസ് കോളേജിൽ INSPIRE ഇന്റേൺഷിപ് സയൻസ് ക്യാമ്പ് സമാപിച്ചു

രാമപുരം: മാർ ആഗസ്തീനോസ് കോളേജും കേന്ദ്ര ഗവൺമെന്റ് ഡിപ്പാർട്ടമെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെയും ആഭിമുഖ്യത്തിൽ പ്ലസ് വൺ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 5 ദിവസത്തെ റെസിഡെൻഷ്യൽ ഇന്റേൺഷിപ് സയൻസ് ക്യാമ്പ് 'INSPIRE' സമാപിച്ചു. വിദ്യാർത്ഥികളെ വിവിധ ശാസ്ത്ര മേഖലകളിലേക്ക് നയിക്കുവാൻ ക്യാമ്പ് സഹായകമായി.

പ്ലസ് വൺ വിദ്യാർത്ഥികൾക്കായി തികച്ചും സൗജന്യമായി നടത്തിയ ക്യാമ്പിൽ വിവിധ ജില്ലകളിൽ നിന്നും ഉന്നത വിജയം നേടിയവരിൽ നിന്നും തിരഞ്ഞെടുത്ത 150 വിദ്യാർത്ഥികളാണ് പെങ്കെടുത്തത്. സയൻസ് ആൻറ് ടെക്നോളജി മേഖലയിലെ ദേശീയ, അന്തർ ദ്ദേശീയ തലങ്ങളിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞർ ചർച്ചകൾക്കും ക്‌ളാസ്സുകൾക്കും നേതൃത്വം നൽകി. സെമിനാറുകൾക്കൊപ്പം പ്രാക്ടിക്കൽ സൗകര്യവും ക്യാമ്പിൽ ക്രമീകരിച്ചു.

കൊച്ചിൻ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ കെ ബാബു ജോസഫ് , ഡോ. ആർ. രാമരാജ് മുൻ പ്രൊഫസർ മധുര യൂണിവേഴ്സിറ്റി, പ്രൊഫ. ഡോ . ടി. ജെ. പാണ്ഡ്യൻ നാഷണൽ പ്രൊഫസർ ഭട്ട്നഗർ അവാർഡി, ഡോ . കെ . കുമാരസ്വാമി- മുൻ യൂ ജി സി - ബി എസ് ആർ ഫാക്കൽറ്റി ഫെല്ലോ, ഐ സി എസ് എസ് ആർ സീനിയർ ഫെല്ലോ,, പ്രൊഫ. ഡോ. എം. ലക്ഷ്മണൻ വിഗ്യാൻ ശ്രീ അവാർഡ് ജേതാവ് , പ്രൊഫ.. ഡോ. കെ. എൻ. രാഘവൻ - പ്രൊഫസർ കെ. ആർ ഇ എ യൂണിവേഴ്സിറ്റി ചെന്നൈ, പ്രൊഫ. ഡോ . ജി. അംബിക മുൻ പ്രൊഫസർ ഐ ഐ എസ് ഇ ആർ , തിരുവനന്തപുരം , ഡോ.സി ആർ ധന്യ ആർട്സ് & സയൻസ് കോളേജ് നെയ്യാറ്റിൻകര, ഡോ . സ്റ്റാനി തോമസ് - പി എസ് സി അംഗം , റെവ . ഫാ. ജോസഫ് തടത്തിൽ പ്രോട്ടോ സിൻസെലസ് പാലാ രൂപത,ഡോ. ഡോ. വി.പി. ദേവസ്യ പ്രിൻസിപ്പൽ എസ്. ജെ. സി. ഇ. ടി. പാലാ, റെവ. ഡോ ജോർജ് വർഗീസ് ഞാറക്കുന്നേൽ തുടങ്ങിയവർ ക്‌ളാസ്സുകൾക്ക് നേതൃത്വം നൽകി.

സമാപന സമ്മേളനം എം ജി യൂണിവേഴ്സിറ്റി , വൈസ് ചാൻസലർ ഡോ. സി. ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ റെവ. ഫാ. ബെർക്ക്മെൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. ഡോ. തമന്ന അരോറ സയൻ്റിസ്റ്റ് ഡി.എസ്,റ്റി. ഗവ. ഓഫ് ഇൻഡ്യ , പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. സജേഷ്‌കുമാർ എൻ കെ, ജിബി ജോൺ മാത്യു കിഷോർ തുടങ്ങിയവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !