കോട്ടയം: കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുതല്‍ കാണാതായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം എഇഒയുടെ ചുമതല വഹിച്ചിരുന്ന സീനിയര്‍ സൂപ്രണ്ട് ശ്യാം കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അക്കര പാടത്ത് പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. ശ്യാംകുമാറിനെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുതലാണ് കാണാതായത്.
അദ്ദേഹത്തിന് കടുത്ത ജോലി സമ്മര്‍ദ്ദം അനുഭവപ്പെട്ടിരുന്നതായി ഭാര്യ പരാതി നല്‍കിയിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ വൈക്കം ഓഫീസിലെ സീനിയര്‍ സൂപ്രണ്ടായിരുന്ന ശ്യാംകുമാറിന് രണ്ടുമാസം മുമ്പാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധിക ചുമതല കൂടി ലഭിക്കുന്നത്. രണ്ടു ജോലികള്‍ ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയാതെ ശ്യാംകുമാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.