ബംഗളൂരു: സ്വകാര്യ മെഡിക്കല്‍ കോളജിലുണ്ടായ തീപിടിത്തത്തില്‍ മലയാളി വെന്തുമരിച്ചു. പുനലൂര്‍ സ്വദേശി സുജയ് സുജാതന്‍(36) ആണ് മരിച്ചത്.
കഴിഞ്ഞ രണ്ടാഴ്ചയായി ന്യുമോണിയ ബാധിച്ച് ഐസിയുവില്‍ ചികിത്സയിലായിരുന്നു സുജയ്.
ബംഗളൂരു മത്തിക്കരയിലെ എംഎസ് രാമയ്യ മെഡിക്കല്‍ കോളജില്‍ ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്.
സുജയിനെ രക്ഷപ്പെടുത്തുന്നതില്‍ ആശുപത്രിക്ക് വീഴ്ചയുണ്ടായെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
വിവരം മറയ്ക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നതായും ബന്ധുക്കൾ ആരോപണം ഉന്നയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരമെന്നാണ് പ്രാഥമിക നിഗമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.