ബ്രസീൽ: ഇലോൺ മസ്കിന്റെ കമ്പനികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിക്കാൻ ബ്രസീൽ. സ്റ്റാർ ലിങ്കിന്റെയും എക്സിന്റെയും ബാങ്ക് അക്കൗണ്ടുകൾക്ക് ചുമത്തിയിരുന്ന മരവിപ്പിക്കൽ പിൻവലിക്കാനാണ് ബ്രസീലിന്റെ നീക്കം.
പിഴത്തുക മുഴുവൻ ബ്രിട്ടീഷ് അക്കൗണ്ടുകളിലേക്ക് എത്തിയതോടെയാണ് നീക്കം. സ്റ്റാർ ലിങ്കിന്റെയും എക്സിന്റെയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 3.3 മില്യൺ ഡോളർ ദേശീയ ഖജനാവിലേക്ക് മാറ്റാനാണ് ബ്രസീലിലെ സുപ്രീം കോടതി ജസ്റ്റിസ് അലക്‌സാണ്ടർ ഡി മൊറേസ് ഉത്തരവിട്ടിരിക്കുന്നത്.
വെള്ളിയാഴ്ചയാണ് കോടതി ഇക്കാര്യം വ്യക്തമാക്കി പ്രസ്താവന പുറത്തിറക്കിയത്. പിഴയിനത്തിൽ എക്സിന് ചുമത്തിയ തുക മുഴുവനായി ഈ അക്കൗണ്ടുകളിലേക്ക് എത്തിയതിന് പിന്നാലെയാണ് അക്കൗണ്ട് മരവിപ്പിക്കൽ നീക്കുന്നത്.
ശതകോടീശ്വരൻ ഉടമ ഇലോൺ മസ്‌കും സുപ്രീം കോടതി ജസ്റ്റിസ് അലക്‌സാണ്ടർ ഡി മൊറേസും തമ്മിലുള്ള തർക്കത്തിനിടയിലാണ് കോടതി എക്സിന് വൻതുക പിഴയിട്ടത്. എക്സിന്റെ ലോകത്തിലെ ഏറ്റവും വലിയ മാർക്കറ്റാണ് ബ്രസീൽ. എക്സിന് ഇവിടെ വിലക്ക് പ്രഖ്യാപിച്ചിരുന്നു.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് ഏതാനു അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള സുപ്രീം കോടതി ഉത്തരവിന് വഴങ്ങാതെ വന്നതോടെയാണ് രാജ്യത്ത് എക്സിന് വിലക്ക് പ്രഖ്യാപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.