നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ കുരങ്ങന്‍;

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ കയറി കുരങ്ങന്‍. തിങ്കളാഴ്ച ഉച്ചയോടെ വിമാനത്താവളത്തിനുള്ളിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന് മുകളിലാണ് കുരങ്ങന്‍ കയറിയത്. വനംവകുപ്പ് അധികൃതരെത്തി കുരങ്ങനെ പിടിക്കാനുള്ള ശ്രമം നടത്തുകയാണ്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷന് സമീപത്താണ് കുരങ്ങന്‍ എത്തിയത്. പിന്നീട് കുരങ്ങന്‍ വിമാനത്താവളത്തിനുള്ളിലേക്ക് ചാടി കയറുകയായിരുന്നു. 

ആദ്യം വിമാനത്താവളത്തിലെ ജീവനക്കാര്‍തന്നെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെവന്നതോടെയാണ് വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചത്. കുരങ്ങൻ മലയാറ്റൂര്‍ വനമേഖലയില്‍നിന്ന് വന്നതാകാമെന്നാണ് കരുതുന്നത്. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടിട്ടില്ല

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !