എറണാകുളം: വെള്ളം കോരുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ റിട്ടയേർഡ് വനിതാ പ്രൊഫസറെ അഗ്നിരക്ഷാ സേനയെത്തി രക്ഷിച്ചു.
പെരുമ്പാവൂർ മുൻസിപ്പാലിറ്റിയിലെ പതിനെട്ടാം വാർഡിൽ മരുതു കവലയിലുള്ള ശ്രീരംഗം വീട്ടിൽ രാധാകൃഷ്ണന്റെ ഭാര്യ എം. ജെ. ജയശ്രീയെ(60) ആണ് രക്ഷിച്ചത്. മാർത്തോമൻ കോളേജിൽ ഹിന്ദി പ്രഫസറായി സർവീസിൽ നിന്ന് വിരമിച്ചയാളാണ് ജയശ്രീ.
തിങ്കളാഴ്ച രാവിലെ വെള്ളം കോരുന്നതിനിടെയാണ് കാൽ വഴുതി കിണറ്റിലേക്ക് വീണത് . 45 അടിയോളം ആഴമുള്ള കിണറ്റിൽ 10 അടിയോളം ആഴത്തിൽ വെള്ളമുണ്ടായിരുന്നു. എന്നാൽ മോട്ടോറിന്റെ ഹോസിൽ പിടിച്ചുകിടന്നാണ് ജയശ്രീ രക്ഷപ്പെട്ടത്.
വിവരം ലഭിച്ച് സ്ഥലത്തെത്തിയ പെരുമ്പാവൂർ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കിണറ്റിൽ ഇറങ്ങിയ അഗ്നിശരക്ഷാ സേനാ ഉദ്യോഗസ്ഥൻ വല ഉപയോഗിച്ച് ജയശ്രീയെ ഉയർത്തി കിണറിന് പുറത്തെത്തിച്ചു.
ഗ്രേഡ് അസ്സിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസറായ എം.സി. ബേബിയുടെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ എം.കെ. നാസ്സർ, കെ.എം .ഇബ്രാഹിം, എം.കെ മണികണ്ഠൻ ഹോംഗാർഡ്മാരായ എൽദോ ഏലിയാസ്, കെ.വി. റെജി എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.