കൊച്ചി: ലൈംഗികാതിക്രമ കേസില്‍ സംവിധായകന് രഞ്ജിത്ത് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി.
കൊച്ചിയിലെ മറൈന്‍ ഡ്രൈവിലുള്ള തീരദേശ ഐ.ജി. ഓഫീസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. രാവിലെ 11:10-ഓടെയാണ് രഞ്ജിത്ത് എത്തിയത്.
എ.ഐ.ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. എസ്.ഐ.ടിയിലെ ഡിവൈ.എസ്.പിമാര്‍ ഉള്‍പ്പെടെയുള്ളവരും സ്ഥലത്തുണ്ട്.
പാലേരി മാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനായി വിളിച്ചുവരുത്തിയ ശേഷം കൊച്ചിയിലെ ഫ്ളാറ്റില്‍ വെച്ച് ബംഗാളി നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് രഞ്ജിത്തിനെതിരായ പരാതി.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ബെംഗളൂരുവിലെ ആഡംബര ഹോട്ടല്‍ മുറിയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതിയിലും രഞ്ജിത്തിനെതിരെ കേസുണ്ട്.
അതേസമയം ചോദ്യം ചെയ്യലിനായി ഐ.ജി. ഓഫീസിലെത്തിയ രഞ്ജിത്ത് പ്രതികരിക്കാന്‍ തയ്യാറായില്ല. അന്വേഷണ സംഘം വിളിച്ചിട്ടാണ് വന്നതെന്നും അവരെ കണ്ടിട്ട് വരാമെന്നുമാണ് ഐ.ജി. ഓഫീസിലെത്തിയ രഞ്ജിത്ത് ചിരിയോടെ പറഞ്ഞത്.
യാഥാര്ഥ്യമെന്താണെന്ന ചോദ്യത്തിന്, അവരോട് പറയാമെന്നും രഞ്ജിത്ത് പറഞ്ഞു. ഭയമുണ്ടോ എന്ന ചോദ്യത്തോട് രഞ്ജിത്ത് പ്രതികരിച്ചില്ല. ജാമ്യം കിട്ടാവുന്ന വകുപ്പുള്‍ പ്രകാരമാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.