ന്യൂഡല്‍ഹി: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബിജെപിയെ പ്രതിസന്ധിയിലാക്കി നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം.
മുഖ്യമന്ത്രി പദം ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാവ് അനില്‍ വിജ് രംഗത്തെത്തി. മണിക്കൂറുകള്‍ക്കകം തന്നെ ബിജെപി ആവശ്യം തള്ളി.
ഇന്ന് രാവിലെയാണ് മുതിര്‍ന്ന നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ അനില്‍ വിജ് മുഖ്യമന്ത്രി പദം അവകാശപ്പെട്ടത്.
ആറ് തവണ എംഎല്‍എ ആയിട്ടുള്ള അനില്‍ വിജ് പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന സാമാജികനാണ്. ഇത്തവണ അദ്ദേഹം ഏഴാം തവണയാണ് മത്സരത്തിനിറങ്ങുന്നത്.
'ഞാന്‍ ഇതുവരെ പാര്‍ട്ടിയോട് ഒന്നും ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ഹരിയാണയില്‍ നിന്നുള്ള ആളുകള്‍, പ്രത്യേകിച്ച് എന്റെ സ്വന്തം മണ്ഡലത്തില്‍ നിന്നുള്ളവര്‍ ആഗ്രഹിക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിന് ഞാന്‍ അവകാശവാദം ഉന്നയിക്കും' അനില്‍ വിജ് പറഞ്ഞു.
എന്നാല്‍ അന്തിമ തീരുമാനം പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റേതാണെന്നും അനില്‍ വിജ് പറഞ്ഞു.
നിലവിലെ മുഖ്യമന്ത്രി നയാബ് സിങ് സൈനിയെ ഇതിനോടകം ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചല്ലോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, 'എന്റെ അവകാശവാദത്തിന് അതൊന്നും തടസ്സമല്ല. പാര്‍ട്ടി വിളിക്കട്ടെ'.
എന്നാല്‍ അദ്ദേഹത്തിന്റെ അവകാശവാദത്തെ ഹരിയാണ ബിജെപിയുടെ ചുമതലയുള്ള ധര്‍മേന്ദ്ര പ്രധാനന്‍ തള്ളി രംഗത്തെത്തി.
ഒക്ടോബര്‍ അഞ്ചിന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിച്ചാല്‍ ഹരിയാണയിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിറ്റിംഗ് മുഖ്യമന്ത്രി നയാബ് സിങ് സൈനി പാര്‍ട്ടിയുടെ മുഖമായി തുടരുമെന്ന് പ്രധാന് പറഞ്ഞു.
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി നയാബ് സിങ് സൈനിയാണെന്നും അദ്ദേഹം അടിവരയിട്ടു.
ഹരിയാണയില്‍ ബിജെപി നടത്തിയ നേതൃ മാറ്റത്തില്‍ നേരത്തെ തന്നെ അനില്‍ വിജ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
മനോഹര്‍ ലാല്‍ ഖട്ടാറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയപ്പോള്‍ മന്ത്രിസഭയിലെ രണ്ടാമനായിരുന്ന താന്‍ പകരക്കാനാകുമെന്ന് അനില്‍ വിജ് പ്രതീക്ഷിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.