ചെന്നൈ: ഡിഎംകെയുടെ 75–ാം വാർഷികാഘോഷം ഇന്നു ചെന്നൈയിൽ നടക്കും. വാർഷികാഘോഷങ്ങളുടെ ലോഗോ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിൻ പ്രകാശനം ചെയ്തു.
മുപ്പെരുംവിഴയും പെരിയാറിന്റെയും അണ്ണാദുരൈയുടെയും ജന്മദിനവും പാർട്ടിയുടെ സ്ഥാപക ദിനവും ഒരുമിച്ചാണ് ഇന്നു പാർട്ടി ആസ്ഥാനത്ത് ആഘോഷിക്കുക.
1949 സെപ്റ്റംബർ 18ന് റോയാപുരത്തുള്ള റോബിൻസൺ പാർക്കിലാണു ഡിഎംകെയുടെ പ്രഥമ സമ്മേളനം നടന്നത്. 2018 ഓഗസ്റ്റിൽ കരുണാനിധിയുടെ മരണശേഷം എം.കെ.സ്റ്റാലിനെ പാർട്ടി അധ്യക്ഷനായി തിരഞ്ഞെടുത്തു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ വൻ വിജയം നേടി സർക്കാർ രൂപീകരിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റുകൾ നേടിയ ഡിഎംകെ സഖ്യം 2026ലെ തിരഞ്ഞെടുപ്പിൽ 200 സീറ്റുകൾ നേടുകയെന്ന ലക്ഷ്യവുമായാണു മുന്നോട്ടു പോകുന്നത്.
പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി കൂടുതൽ യുവാക്കളെ പാർട്ടിയുടെ നേതൃനിരയിലെത്തിക്കാൻ കഴിയുന്ന തരത്തിൽ ജില്ലാ സെക്രട്ടറിമാരുടെ എണ്ണം വർധിപ്പിക്കാനൊരുങ്ങുകയാണു ഡിഎംകെ നേതൃത്വം.
നിലവിൽ ഡിഎംകെക്ക് 75 ജില്ലാ സെക്രട്ടറിമാരാണുള്ളത്. ഇത് 115 ആക്കി ഉയർത്താനാണ് ആലോചിക്കുന്നത്. ഉദയനിധി സ്റ്റാലിൻ തന്റെ ടീമിന് വേണ്ടി ജില്ലാ സെക്രട്ടറിയാകേണ്ടവരുടെ പട്ടിക തയാറാക്കി. ഇതിനൊപ്പം മന്ത്രിസഭാ പുനഃസംഘടനയും നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.