'ഡോക്ടർ' എം.ബി.ബി.എസ്. ബിരുദധാരിയല്ല? ചികിത്സാ പിഴവ് മൂലം രോഗി മരിച്ചു;

കോഴിക്കോട്: ചികിത്സാ പിഴവ് മൂലം രോഗി മരിച്ചെന്ന് ആരോപണം. കോട്ടക്കടവ് ടി.എം.എച്ച്. ആശുപത്രിക്കും ആർ.എം.ഒ. അബു എബ്രഹാം ലൂക്കിനുമെതിരേ രോഗിയുടെ ബന്ധുക്കൾ ഫറോക്ക് പോലീസിൽ പരാതി നൽകി. നെഞ്ചുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ രോഗിയാണ് മരിച്ചത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ എം.ബി.ബി.എസ്. ബിരുദധാരിയല്ലെന്നും ആരോപണമുണ്ട്.

കടലുണ്ടി പൂച്ചേരിക്കുന്ന് പച്ചാട്ട് ഹൗസിൽ വിനോദ് കുമാർ ആണ് മരിച്ചത്. സെപ്റ്റംബർ 23-ന് പുലർച്ചെ 4.30-ഓടെയാണ് കടുത്ത നെഞ്ചുവേദനയും ചുമയും മൂലം ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ നൽകാതെ രക്തപരിശോധനയ്ക്കും ഇ.സി.ജിയ്ക്കും നിർദ്ദേശിച്ചു. അരമണിക്കൂറിനുള്ളിൽ രോഗി മരിച്ചുവെന്നാണ് പരാതി.

വിനോദിന്റെ മകൻ അശ്വിനും സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തിലാണ് ആർ.എം.ഒ. എം.ബി.ബി.എസ്. ബിരുദധാരിയല്ലെന്ന് മനസ്സിലായത്. കഴിഞ്ഞ അഞ്ച് വർഷമായി ഈ ആശുപത്രിയിൽ ആർ.എം.ഒ. ആണ് അബു എബ്രഹാം ലൂക്ക്. പരാതിയെത്തുടർന്ന് ആർ.എം.ഒ. സ്ഥാനത്തുനിന്ന് ഇയാളെ മാറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !