കൊച്ചി: ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ രഞ്ജിത്ത് നല്‍കിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി.
തനിക്കെതിരെ ചുമത്തിയിഹൈക്കോടതിരിക്കുന്നത് ജാമ്യം ലഭിക്കുന്ന വകുപ്പാണെന്നും അതുകൊണ്ടു തന്നെ അറസ്റ്റ് നടപടികൾ തടയണമെന്നും ഹർജിയിൽ രഞ്ജിത് ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ന് കേസ് പരിഗണിച്ചപ്പോൾ ഇക്കാര്യം പ്രോസിക്യൂഷനും അംഗീകരിച്ചു. ഇതോടെയാണ് ഹര്‍ജി ജസ്റ്റിസ് സി.എസ്.ഡയസ് അവസാനിപ്പിച്ചത്.
സ്ത്രീത്വത്തെ അപമാനിക്കുന്ന ഐപിസിയിലെ 353ാം വകുപ്പാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്. സംഭവം നടന്നത് 2009ലാണെന്നും അന്ന് ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ച് ഇത് ജാമ്യം ലഭിക്കാവുന്ന വകുപ്പാണെന്നും ജാമ്യഹർജിയിൽ രഞ്ജിത് ചൂണ്ടിക്കാട്ടിയിരുന്നു.
പിന്നീട് 2013ലാണ് ഇത് ജാമ്യമില്ലാ വകുപ്പായി മാറുന്നത്. തുടർന്നാണ് പ്രോസിക്യൂഷന്റെ ഭാഗം കൂടി കേട്ട ശേഷം കോടതി ഇതിൽ തീർപ്പുണ്ടാക്കിയത്. നേരത്തെ എറണാകുളം സെഷൻസ് കോടതി നടൻ മണിയൻ പിള്ള രാജുവിന്റെ ഹർജിയും തീർപ്പാക്കിയത് ഇങ്ങനെയാണ്.
താൻ നിരപരാധിയാണെന്നും കേസിൽ തന്നെ ഉൾപ്പെടുത്തിയത് ഗൂഢലക്ഷ്യത്തോടെയാണന്നും രഞ്ജിത് പരാതിയിൽ ആരോപിച്ചിരുന്നു.
പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വിളിച്ചു വരുത്തിയശേഷം സിനിമ ചർച്ചക്കിടെ രഞ്ജിത് ലൈംഗികമായ ഉദ്ദേശത്തോടെ തന്റെ ശരീരത്തിൽ സ്പർശിച്ചു എന്നായിരുന്നു ബംഗാളി നടിയുടെ ആരോപണം.
തുടർന്ന് അവർ രഞ്ജിത്തിനെതിരെ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ എറണാകുളം നോർത്ത് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് രഞ്‍ജിത് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
പരാതിക്കാരിയെ സിനിമയിൽ അഭിനയിക്കാൻ തിരഞ്ഞെടുക്കാത്തതിലുള്ള നീരസവും നിരാശയുമാണ് പരാതിക്ക് കാരണം.
തന്നെ ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയിൽ നിന്ന് നീക്കാനുള്ള ചില നിക്ഷിപ്ത താൽപര്യക്കാർ ഇത് ആളിക്കത്തിക്കുകയായിരുന്നു എന്നുമാണ് രഞ്ജിത്തിന്റെ വാദം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.