കൊച്ചി: ഓണം അവധിക്ക് കേരളത്തിലൂടെ സർവീസ് നടത്തുക 10 സ്പെഷ്യൽ ട്രെയിനുകൾ. ഓണം പൂജ അവധിക്കാല തിരക്ക് പരിഗണിച്ചാണ് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ അനുവദിച്ചിരിക്കുന്നത്.
സ്പെഷ്യൽ ട്രെയിനുകളായതിനാൽ സാധാരണ നിരക്കിൽ നിന്ന് ഉയർന്ന നിരക്ക് നൽകിയാണ് യാത്ര ചെയ്യേണ്ടി വരിക. എങ്കിലും ഓണക്കാലത്ത് ഉയർന്ന ടിക്കറ്റ് നിരക്ക് നൽകി സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടി വരില്ല.
ബെംഗളൂരു - എറണാകുളം റൂട്ടിൽ സർവീസ് നടത്തിയിരുന്ന വന്ദേ ഭാരതിന്‍റെ ഷെഡ്യൂൾ നീട്ടണമെന്ന ആവശ്യം ഉണ്ടായിരുന്നെങ്കിലും റെയിൽവേ ഇതുവരെ ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.
ഈ ആഴ്ച വന്ദേ ഭാരത് സ്പെഷ്യൽ നീട്ടിയുള്ള പ്രഖ്യാപനം കൂടി എത്തുകയാണെങ്കിൽ യാത്രക്കാർക്ക് അത് ഇരട്ടിമധുരമാകും.
നിലവിൽ പത്ത് സ്പെഷ്യൽ ട്രെയിനുകൾ സംസ്ഥാനത്തെ വിവിധ നഗരങ്ങളിലേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമായാണ് ഈ സർവീസുകൾ.
കൊച്ചുവേളി - ഷാലിമാർ സ്‌പെഷ്യൽ ട്രെയിൻ (06081/06082), എറണാകുളം ജങ്ഷൻ - പട്‌ന സ്പെഷ്യൽ ട്രെയിൻ (06085/06086) എന്നിവ ഡിസംബർ രണ്ടുവരെ സർവീസ് നടത്തും.
ഷൊർണൂർ ജങ്ഷൻ - കണ്ണൂർ സ്‌പെഷ്യൽ ട്രെയിൻ (06031/06032) ആഴ്‌ചയിൽ നാലുദിവസം എന്ന നിലയിൽ ഒക്ടോബർ 31 വരെ സർവീസ് തുടരും.
മംഗളൂരു - കൊച്ചുവേളി സ്‌പെഷ്യൽ ട്രെയിൻ (06041/06042) 29 വരെയും മംഗളൂരു - കൊല്ലം ജങ്‌ഷൻ സ്‌പെഷ്യൽ ട്രെയിൻ (06047/06048) 24 വരെയും സർവീസ് തുടരും.
കൊച്ചുവേളി - എസ്‌എംവിടി ബംഗളൂരു (06083/06084) 25 വരെയും എറണാകുളം ജങ്ഷൻ - യെലഹങ്ക ജങ്ഷൻ (01007/01008), മഡ്ഗാവ് ജങ്ഷൻ - വേളാങ്കണ്ണി (01007/01008) എന്നിവ ഏഴുവരെയും എസ്‌എംവിടി ബംഗളൂരു - കൊച്ചുവേളി (06239/06240) 18 വരെയും സർവീസ് നടത്തും.
വിശാഖപട്ടണം - കൊല്ലം സ്‌പെഷ്യൽ (08539/08540) നവംബർ 28 വരെയാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
സ്പെഷ്യൽ ട്രെയിനുകൾ സർവീസ് തുടരുന്നതിനിടെ വിവിധ സെക്ഷനുകളിലെ അറ്റകുറ്റപ്പണികളെത്തുടർന്ന് നിരവധി സർവീസുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
കൊങ്കൺ റെയിൽവേ പൽവാൽ സ്‌റ്റേഷനിൽ ഇന്‍റർലോക്കിങ് ജോലി നടക്കുന്നതിനാൽ മഡ്‌ഗാവ് ജങ്ഷൻ - എറണാകുളം ജങ്ഷൻ സൂപ്പർഫാസ്‌റ്റ് പ്രതിവാര എക്‌സ്‌പ്രസ് (10215) 8, 15 തീയതികളിലെ സർവീസ് റദ്ദാക്കിയിട്ടുണ്ട്.
എറണാകുളം ജങ്ഷൻ - മഡ്ഗാവ് ജങ്‌ഷൻ സൂപ്പർ ഫാസ്‌റ്റ് പ്രതിവാര എക്‌സ്‌പ്രസ് (10216) 9, 16 തീയതികളിലും റദ്ദാക്കി.
തിരുവനന്തപുരം സെൻട്രൽ - ഷാലിമാർ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് (22641) വ്യാഴാഴ്‌ചത്തെ സർവീസ് റദ്ദാക്കിയിട്ടുണ്ട്. സെക്കന്തരാബാദ് - കൊല്ലം പ്രതിവാര എക്‌സ്‌പ്രസ് (07193) 11 മുതൽ നവംബർ 27 വരെയും കൊല്ലം - സെക്കന്തരാബാദ് എക്‌സ്‌പ്രസ് (07194) 13 മുതൽ നവംബർ 29വരെയും റദ്ദാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.