തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരേ വിജിലന്‍സ് നടത്തുക പ്രാഥമിക അന്വേഷണം മാത്രമെന്ന് റിപ്പോർട്ട്.
ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് അന്വേഷിക്കില്ല. ആറ് മാസത്തിന് ശേഷം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
എസ്.പി. ജോണിക്കുട്ടിയുടെ നേതൃത്വത്തിൽ വിജിലൻസ് തിരുവനന്തപുരം പ്രത്യേക അന്വേഷണ യൂണിറ്റ്-ഒന്നിനാണ് അന്വേഷണച്ചുമതല.
എസ്.പി. സുജിത് ദാസിനെതിരായ പരാതികളും ഇതേ യൂണിറ്റാണ് അന്വേഷിക്കുന്നത്
ആറു മാസത്തെ അന്വേഷണത്തിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. ആരോപണങ്ങളിൽ കേസെടുക്കേണ്ടതുണ്ടോ എന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്.
ആരോപണങ്ങളിൽ കഴമ്പുണ്ടെന്നാണ് കണ്ടെത്തുന്നതെങ്കില്‍ അന്വേഷണത്തിന് ശുപാർശ ചെയ്യാം.
വ്യാഴാഴ്ച വൈകീട്ടാണ് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്‌ക്ക് ദർവേശ് സാഹേബിന്റെ ശുപാർശയിൽ എം.ആർ. അജിത്കുമാറിനും സസ്പെൻഷനിലുള്ള എസ്.പി. എസ്. സുജിത്ദാസിനുമെതിരേ അന്വേഷണത്തിനു സർക്കാർ ഉത്തരവിട്ടത്.
ഭരണകക്ഷി എം.എൽ.എ.യായ പി.വി. അൻവർ അജിത് കുമാറിനും സുജിത് ദാസിനുമെതിരേ ഒട്ടേറെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിലും ആരോപണങ്ങൾ അൻവർ ആവർത്തിച്ചു.
ഇതിനു പിന്നാലെയാണ് വിജിലൻസ് അന്വേഷണത്തിന് പോലീസ് മേധാവി ശുപാർശ നൽകിയത്.
ഈ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചശേഷം ആഭ്യന്തര-വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവ് പുറത്തിറക്കുകയായിരുന്നു.
എ.ഡി.ജി.പി.ക്കെതിരായി നേരിട്ടുലഭിച്ച പരാതികളിൽ സർക്കാർ നിർദേശം വരുന്നതുവരെ പ്രാഥമിക പരിശോധന വേണ്ടെന്ന നിലപാടിലുമായിരുന്നു വിജിലൻസ്. ഇതിനിടെയാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.