നിയമം നിയമത്തിന്റെ വഴിക്കു പോകും; നടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുകേഷിനെ അറസ്റ്റ് ചെയ്തതിനെ കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കാതെ കെ.ബി.ഗണേഷ് കുമാര്‍

തിരുവനന്തപുരം: നടനും എംഎൽഎയുമായ മുകേഷിനെ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്തതിനെ കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കാതെ ഗതാഗത മന്ത്രിയും നടനുമായ കെ.ബി.ഗണേഷ് കുമാര്‍.


സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക്, സിനിമയുടെ മന്ത്രി ഞാന്‍ അല്ലല്ലോ എന്നായിരുന്നു ഗണേഷ് കുമാറിന്റെ മറുപടി. ആംബുലന്‍സുകളുടെ നിരക്ക് സംബന്ധിച്ച് തിരുവനന്തപുരത്തു വിളിച്ച വാര്‍ത്താസമ്മേളനത്തിന്റെ ഒടുവിലാണ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നത്. 

സിനിമയില്‍ അഭിനയിക്കുന്ന ആള്‍ എന്നതിനപ്പുറം ആധികാരികമായി പറയാന്‍ തന്റെ കൈയില്‍ ഒന്നുമില്ലെന്ന് ഗണേഷ് പറഞ്ഞു. മുകേഷിന്റെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന് താന്‍ മുന്‍പ് തന്നെ പറഞ്ഞിരുന്നല്ലോ എന്നും എന്തിനാണ് വെറുതെ ബുദ്ധിമുട്ടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !